
online shopping scam : ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ പെരുകുന്നു; നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്
ഈദ് അല്‍ ഫിത്തര്‍ വേളയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്. ആഘോഷ വേളകള്‍ ചൂഷണം ചെയ്യാന്‍ സൈബര്‍ കുറ്റവാളികള്‍ ചുറ്റുമുണ്ടെന്നും അതിനാല്‍ വ്യാജ പരസ്യങ്ങളിലും മറ്റും വീണുപോകരുതെന്നും online shopping scam അധികൃതര്‍ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ബ്രാന്‍ഡുകളുടേതിന് സമാനമായ വ്യാജ വെബ്സൈറ്റുകളില്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ആകര്‍ഷിക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സൈറ്റുകളില്‍ ഓര്‍ഡറുകള്‍ നല്‍കുന്ന ആളുകള്‍ക്ക് അവര്‍ പണം നല്‍കിയ സാധനങ്ങള്‍ ഒരിക്കലും ലഭിക്കില്ലെന്നും പോലീസ് പറഞ്ഞു.
ഇടപാടുകാര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുമെന്ന് ദുബായ് പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ അല്‍ ജലാഫ് പറഞ്ഞു. തങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി സംശയം തോന്നിയാല്‍ ഫോഴ്സിന്റെ ആപ്പ്, ഇ-ക്രൈം വെബ്സൈറ്റ്, 901 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ അടുത്തുള്ള സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചോ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ദുബായ് പോലീസ് താമസക്കാരോട് നിര്‍ദ്ദേശിച്ചു.
Comments (0)