eid al fitr holidays 2023 ; ഈദ് അല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ തകര്‍ത്ത് ആഘോഷിച്ച് യുഎഇയിലെ പ്രവാസികള്‍ - Pravasi Vartha
eid al fitr holidays 2023
Posted By editor Posted On

eid al fitr holidays 2023 ; ഈദ് അല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ തകര്‍ത്ത് ആഘോഷിച്ച് യുഎഇയിലെ പ്രവാസികള്‍

ഈദ് അല്‍ ഫിത്തര്‍ അവധിദിനങ്ങള്‍ തകര്‍ത്ത് ആഘോഷിച്ച് യുഎഇയിലെ പ്രവാസികള്‍. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴംമുതല്‍ യു.എ.ഇ.യിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം eid al fitr holidays 2023 അവധിയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  യു.എ.ഇ.യിലെ അബുദാബി, അല്‍ഐന്‍, ദുബായ്, ഫുജൈറ, റാസല്‍ഖൈമ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെ വിനോദകേന്ദ്രങ്ങളില്‍ വ്യാഴംമുതല്‍ തിരക്ക് തുടങ്ങിയിട്ടുണ്ട്.
ദുബായ് മാള്‍, എമിറേറ്റ്സ് മാള്‍, ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലും വ്യാഴാഴ്ച തിരക്ക് അനുഭവപ്പെട്ടു. അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലും അവധിയുടെ ആദ്യദിനംതന്നെ തിരക്കുണ്ടായി. വിവിധ കലാപരിപാടികളും ചെറിയ പെരുന്നാള്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ യു.എ.ഇ.യില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമാണ് ഈദ് അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ കൂടുതല്‍ പേരെത്തുന്നത്.
ചൊവ്വാഴ്ചവരെ അവധി നീണ്ടുനില്‍ക്കുമെന്നതിനാല്‍ വ്യാഴാഴ്ചതന്നെ മിക്കവരും വിവിധയിടങ്ങളിലേക്ക് ഉല്ലാസയാത്ര തുടങ്ങിയിരുന്നു. മസ്‌കറ്റ്, സലാല അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലയാളികളടക്കമുള്ളവര്‍ യാത്രയിലാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *