സ്വയം പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്ത് കുരുന്നുകള്‍. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുട്ടികള്‍ക്കായി പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍ dubai airport fast track immigration ആരംഭിച്ചു. ഈ പവലിയനില്‍ കുട്ടികള്‍ക്ക് തന്നെ അവരുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നാലു മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് നിര്‍മിച്ച പുതിയ പാസ്‌പോര്‍ട്ട് നിയന്ത്രണ പ്ലാറ്റ്‌ഫോമുകള്‍ ഇനി മുതല്‍ എമിഗ്രേഷന്റെ ഭാഗമായെന്ന് തലവന്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പ്രത്യേക അവസരങ്ങളില്‍, ജിഡിആര്‍എഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും’ കുട്ടി യാത്രക്കാരെ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. സാലിമും സല്‍മയും കുട്ടി സന്ദര്‍ശകര്‍ക്ക് അവരുടെ നഗരത്തിലേക്കുള്ള ചുവടുവയ്പ്പില്‍ നിന്ന് സൗഹൃദം വളര്‍ത്താനും സന്തോഷം സൃഷ്ടിക്കാനുമാണെന്ന് വിശദീകരിച്ചു.
ആദ്യഘട്ടത്തില്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്താണ് കൗണ്ടറുകള്‍ തുറന്നിട്ടുണ്ടുള്ളത്. കുട്ടികള്‍ക്ക് ആകര്‍ഷകമാകുന്ന വിധത്തില്‍ പ്രത്യേകം അലങ്കരിച്ചാണ് കൗണ്ടറുകള്‍ തുറന്നിട്ടുള്ളത്.