
apple support dubai : തിങ്കളാഴ്ച മുതല്‍ ദുബായിലുടനീളമുള്ള റോഡുകളില്‍ ആപ്പിള്‍ വാഹനങ്ങള്‍ കാണാം; കാരണം ഇതാണ്
തിങ്കളാഴ്ച മുതല്‍ ദുബായിലുടനീളമുള്ള റോഡുകളില്‍ ആപ്പിള്‍ വാഹനങ്ങള്‍ കാണാം. മാപ്സ് പുനര്‍നിര്‍മ്മാണത്തിന്റെ apple support dubai ഭാഗമായാണ് ഏപ്രില്‍ 24 മുതല്‍ ദുബായിലുടനീളമുള്ള റോഡുകളില്‍ ആപ്പിള്‍ വാഹനങ്ങള്‍ ചുറ്റുന്നത് കാണാന്‍ സാധിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ലോകമെമ്പാടുമുള്ള ഭൂപടം പുനര്‍നിര്‍മ്മിക്കുന്നതിന്, അത്യാധുനിക ഇമേജും LIDAR (റിമോട്ട് സെന്‍സിംഗ് രീതി- ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിംഗ്) ക്യാപ്ചര്‍ ഉപകരണങ്ങളും നിറഞ്ഞ വാഹനങ്ങളുമായി ആപ്പിള്‍ ദശലക്ഷക്കണക്കിന് മൈലുകള്‍ സഞ്ചരിക്കുന്നു.
വരും ദിവസങ്ങളില്‍ ആപ്പിള്‍ മാപ്സ് ദുബായിലെ സര്‍വേയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച നാവിഗേഷന്‍, വിശദാംശങ്ങള്‍, സ്ഥലങ്ങള്‍ക്കായുള്ള കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ മാപ്സ് അനുഭവം നല്‍കുന്നതിനായാണ് ആപ്പിള്‍ ദുബായില്‍ ഡ്രൈവ് ഡാറ്റ ശേഖരണം നടത്തുന്നത്. പ്രസിദ്ധീകരണത്തിന് മുമ്പ് ശേഖരിച്ച ചിത്രങ്ങളിലെ മുഖങ്ങളും ലൈസന്‍സ് പ്ലേറ്റുകളും സെന്‍സര്‍ ചെയ്യും.
തിങ്കളാഴ്ച മുതല്‍ ഉപകരണങ്ങള്‍ നിറച്ച വാഹനങ്ങള്‍ ദുബായിലെ തെരുവുകളിലൂടെ യാത്ര ചെയ്യും. ദുബായിലെ കാല്‍നടക്കാര്‍ക്ക് മാത്രമുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേകം സജ്ജീകരിച്ച ബാക്ക്പാക്കുകള്‍ ഉപയോഗിക്കും. ഈ കാല്‍നട സര്‍വേകള്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥലങ്ങളിലെ ആപ്പിള്‍ മാപ്സ് സേവനം മെച്ചപ്പെടുത്താനും അപ്ഗ്രേഡുചെയ്യാനും അനുവദിക്കുന്നു.
പുതിയ മാപ്പ് ഇതിനകം തന്നെ യുഎസ്, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു, കൂടാതെ കമ്പനി ഓരോ വര്‍ഷവും കൂടുതല്‍ രാജ്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്.
Comments (0)