
uae central bank റഷ്യയിലെ എംടിഎസ് ബാങ്കിന്റെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി
എംടിഎസ് ബാങ്കിന്റെ uae central bankഅബുദാബിയിലെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചതായി യുഎഇ സെൻട്രൽ ബാങ്ക് വെള്ളിയാഴ്ച അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ തീരുമാനമെടുത്ത തീയതി മുതൽ ആറ് മാസത്തിനകം പ്രവർത്തനം അവസാനിപ്പിക്കാനും ശാഖ അടച്ചുപൂട്ടാനും ബാങ്കിനോട് ഉത്തരവിട്ടതായി പ്രസ്താവനയിൽ പറയുന്നു.
എംടിഎസ് ബാങ്കിന്റെ പുതിയ സ്റ്റാറ്റസ് കണക്കിലെടുത്ത് സാധ്യമായ ഓപ്ഷനുകൾ പരിഗണിച്ചുമാണ് ഈ തീരുമാനം,”എന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു.
പ്രവർത്തനങ്ങൾ അവസാനിക്കുന്ന സമയത്ത്, മുൻകൂർ ബാധ്യതകൾ തീർക്കുന്നതൊഴികെ, പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ബ്രാഞ്ചിനെ വിലക്കുമെന്നും സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് സംവിധാനങ്ങൾ ബാങ്കിന്റെ ഉപയോഗത്തിനു മാത്രമായി പരിമിതപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച് ഫെബ്രുവരിയിൽ ബാങ്ക് ബ്രിട്ടന്റെയും യുഎസിന്റെയും ഉപരോധത്തിന് വിധേയമായിരുന്നു.
Comments (0)