
kerala budget : നാളെ മുതല്‍ പോക്കറ്റ് കീറും; നിരവധി വസ്തുക്കള്‍ക്ക് വില വര്‍ധിക്കുന്നു; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
നാളെ മുതല്‍ നിരവധി മേഖലകളില്‍ വില വര്‍ധനവ് വരുന്നു. കേരളത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ kerala budget നാളെ മുതല്‍ നിലവില്‍ വരുന്നതിന്റെ ഭാഗമാണ് വില വര്‍ധന. പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടു രൂപ വര്‍ധിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവില്‍ വരുന്നത്. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വര്‍ധിക്കും.
ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും.ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിക്കും. മൈനിംഗ് ആന്റ് ജിയോജളി മേഖലയില്‍ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനവും നിലവില്‍ വരും. ആറുമാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ലാറ്റുകളുടെ മുദ്രവില അഞ്ച് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയരും.
ഇത് കൂടാതെ രാജ്യത്ത് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്നതില്‍ വാഹന നിര്‍മാതാക്കള്‍ എല്ലാ മോഡലിലെ വാഹനങ്ങള്‍ക്കും വില ഉയര്‍ത്തും. ഇരു ചക്രവാഹനങ്ങളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും നിരക്ക് വര്‍ധന ബാധകമാകും. പ്രാധാന ഓട്ടോമൊബൈല്‍ കമ്പനികള്‍ വാഹനങ്ങള്‍ക്ക് 50,000 രൂപ വരെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍ട്ട് ഫീ സ്റ്റാമ്പ് നിരക്കും മാനനഷ്ട കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ കോടതി ഫീസും നാളെ മുതല്‍ വര്‍ധിക്കും.ഭൂനികുതിയും അഞ്ച് ശതമാനം കൂടും.
Comments (0)