
shj police : യുഎഇയില്‍ 17 കാരനെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി അധികൃതര്‍
യുഎഇയില്‍ 17 കാരനെ കാണാതായി. കുട്ടിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി അധികൃതര്‍. മാര്‍ച്ച് 26 മുതല്‍ ഷാര്‍ജയിലെ അല്‍ മജാസ് 3 ഏരിയയിലെ വീട്ടില്‍ നിന്ന് യാസാന്‍ മുഹമ്മദ് (17) എന്ന സിറിയന്‍ കൗമാരക്കാരനെ കാണാതായതായാണ് shj police റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 12.20ന് വീട്ടില്‍ നിന്ന് ഇറങ്ങിയ മകന്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് കാണാതായ കുട്ടിയുടെ അമ്മ പറഞ്ഞു.
ആണ്‍കുട്ടിയെ കാണാതായതിന് ശേഷം കുടുംബം ഷാര്‍ജ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup

കെട്ടിടത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് 12.20 ന് കുട്ടി കെട്ടിടത്തില്‍ നിന്ന് ഇറങ്ങുന്നത് കാണാം. കണ്ണടയും നമ്പറുള്ള വെള്ള ഷര്‍ട്ടും നീല ഷോര്‍ട്‌സും ചെരിപ്പും ധരിച്ചിരുന്നു. യാസാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബുഹൈറ പോലീസ് സ്റ്റേഷനിലെ 06-5111300 എന്ന നമ്പറിലോ കാണാതായ കുട്ടിയുടെ കുടുംബത്തിന്റെ +971-506993103 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു.
Comments (0)