
sharjah police : യുഎഇയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
യുഎഇയില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയുടെയും മക്കളുടെയും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു sharjah police . കഴിഞ്ഞ ദിവസമാണ് ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റിന്റെ പത്താം നിലയില്‍ നിന്ന് ചാടി 35 കാരനായ ഇന്ത്യക്കാരന്‍ മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് പ്രവാസി ആത്മഹത്യ ചെയ്തത്. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഷാര്‍ജ പോലീസ് വെളിപ്പെടുത്തി.
ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ശരീരത്തില്‍ അക്രമത്തിന്റെയോ ചെറുത്തുനില്‍പ്പിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.45 ന് സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതായി ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു. അല്‍ മജാസ് ഏരിയയിലെ ടവറിന്റെ പത്താം നിലയില്‍ നിന്ന് ഒരാള്‍ വീണുവെന്നാണ് അറിയിപ്പ് ലഭിച്ചത്. ശേഷം ബുഹൈറ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പട്രോളിംഗ് സംഘങ്ങളും ദേശീയ ആംബുലന്‍സില്‍ നിന്നുള്ള ടീമുകളും സ്ഥലത്തേക്ക് കുതിച്ചു. സംഭവത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
‘ആത്മഹത്യ ചെയ്തയാളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് അയാളുടെ വസ്ത്രത്തില്‍ നിന്ന് പോലീസിന് ഒരു പേപ്പര്‍ കിട്ടി. ‘എന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വച്ച് ഞാന്‍ കൊന്നു.’ എന്നായിരുന്നു അതില്‍ എഴുതിയിട്ടുണ്ടായിരുന്നത്.
തുടര്‍ന്ന് പോലീസ് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അപ്പാര്‍ട്ട്മെന്റ് പരിശോധിക്കാന്‍ അനുമതി വാങ്ങി. വാതില്‍ തകര്‍ത്ത ശേഷം ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. യുവതിയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലാണ്. അന്വേഷണ റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കുറ്റകൃത്യത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)