2023 ഏപ്രിലിലെ പെട്രോള്‍, ഡീസല്‍ വില petrol in uae യുഎഇ ഇന്ധനവില കമ്മിറ്റി ഇന്നോ നാളെയോ പ്രഖ്യാപിക്കും. 2015 ഓഗസ്റ്റില്‍ സര്‍ക്കാര്‍ എണ്ണവില നിയന്ത്രണം എടുത്തു കളഞ്ഞതുമുതല്‍ മാസത്തിന്റെ അവസാന ദിവസം രാജ്യത്ത് റീട്ടെയില്‍ പെട്രോള്‍ വില പുതുക്കിക്കൊണ്ടിരുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup യുഎഇയില്‍ തുടര്‍ച്ചയായി രണ്ട് മാസമായി പെട്രോള്‍ വില വര്‍ധിച്ചു. മാര്‍ച്ച് മാസത്തില്‍ സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇ-പ്ലസ് എന്നിവയുടെ വില യഥാക്രമം ലിറ്ററിന് 3.09 ദിര്‍ഹം, 2.97 ദിര്‍ഹം, 2.90 ദിര്‍ഹം എന്നിങ്ങനെയാണ്. ഗ്ലോബല്‍ പെട്രോള്‍പ്രൈസസ് ഡോട്ട് കോം പറയുന്നത് അനുസരിച്ച്, മാര്‍ച്ച് 27 വരെ എമിറേറ്റ്‌സില്‍ പെട്രോള്‍ വില 38 ശതമാനത്തിലധികം ലാഭമാണ്. മാര്‍ച്ച് 27 ന് യുഎഇയിലെ 2.97 ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോളിന്റെ ആഗോള ശരാശരി വില 4.83 ദിര്‍ഹമാണെന്ന് ഡാറ്റ കാണിക്കുന്നു. കുറഞ്ഞ നികുതി നിരക്കായതിനാല്‍ യു.എ.ഇയിലെ പെട്രോള്‍ വില യു.എസിലും മിക്ക ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ വളരെ കുറവാണ്. യുഎഇയില്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) മാത്രമേ ബാധകമാകൂ. കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ യുഎഇയില്‍ ഇന്ധന വില ഉയര്‍ന്ന് ലിറ്ററിന് 4.63 ദിര്‍ഹത്തിലെത്തിയിരുന്നു. യുഎഇയിലെ റീട്ടെയില്‍ ഇന്ധന വിലയുടെ വിശദാംശങ്ങള്‍
Comments (0)