
fastest schengen visa : യുഎഇയിലെ താമസക്കാര്‍ക്ക് ഷെഞ്ചന്‍ വിസയുമായി ബന്ധപ്പെട്ട സന്തോഷ വാര്‍ത്തയിതാ
ഷെഞ്ചന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യുഎഇ നിവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇയു പെര്‍മിറ്റ് നടപടിക്രമങ്ങള്‍ക്കായി വിസ പ്രോസസ്സ് fastest schengen visa ചെയ്യുന്നതിന് ഇനി അപ്പോയിന്റ്മെന്റുകള്‍ക്കായി കാത്തിരിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ പാസ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup
വിസ നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള കൗണ്‍സിലിന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ അംബാസഡര്‍മാര്‍ അംഗീകരിച്ചു. ഇതിലൂടെ ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യത അവതരിപ്പിക്കുകയും നിലവിലെ വിസ സ്റ്റിക്കറിന് പകരം ഡിജിറ്റല്‍ വിസ നല്‍കുകയും ചെയ്യും. വിസ അപേക്ഷാ നടപടിക്രമം കൂടുതല്‍ കാര്യക്ഷമമാക്കാനും ഷെഞ്ചന്‍ ഏരിയയുടെ സുരക്ഷ മെച്ചപ്പെടുത്താനും ഈ നടപടി ലക്ഷ്യമിടുന്നു.
‘ഡിജിറ്റല്‍ ഷെഞ്ചന്‍ വിസ നിയമാനുസൃത യാത്രക്കാര്‍ക്ക് അപേക്ഷിക്കുന്നത് എളുപ്പമാക്കുകയും അതേ സമയം ഷെഞ്ചന്‍ പ്രദേശം സുരക്ഷിതമാക്കുകയും ചെയ്യും. ഓണ്‍ലൈന്‍ അപേക്ഷകള്‍ വരുന്നതോടെ കോണ്‍സുലേറ്റിലേക്കുള്ള വരുന്നരുടെ എണ്ണം കുറയും. നടപടി പ്രാബല്യത്തില്‍ വരുന്നതോടെ യാത്ര പ്രക്രിയകള്‍ സുഗമമാക്കുകയും ഡിജിറ്റല്‍ വിസ വിസ സ്റ്റിക്കറിന്റെ കൃത്രിമത്വത്തിന്റെയും മോഷണത്തിന്റെയും അപകടസാധ്യത അവസാനിക്കുകയും ചെയ്യും” സ്വീഡിഷ് മൈഗ്രേഷന്‍ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനെര്‍ഗാര്‍ഡ് പറഞ്ഞു.
ടൂര്‍ ഓപ്പറേറ്റര്‍മാരും ഡിജിറ്റല്‍ നീക്കത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു, യൂറോപ്പിനെ ഇവിടെ ഒരു ലക്ഷ്യസ്ഥാനമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പായിരിക്കും ഇതെന്ന് അവര്‍ പറഞ്ഞു. വിസ അപേക്ഷയ്ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് എളുപ്പമല്ലായിരുന്നു, കൂടാതെ പാസ്പോര്‍ട്ട് ഏജന്‍സികള്‍ക്ക് സമര്‍പ്പിച്ച് വിസ സ്റ്റാമ്പിനായി കാത്തിരിക്കുന്നതും അസൗകര്യമാണ്. ഇത് വിനോദസഞ്ചാരികള്‍ക്ക്, 27 EU രാജ്യങ്ങളിലേക്കുള്ള യാത്ര തടസ്സരഹിതമാക്കും. അതിനാല്‍ താമസക്കാര്‍ ഡിജിറ്റൈസേഷനെ സ്വാഗതം ചെയ്യുകയും യൂറോപ്യന്‍ യൂണിയനിലേക്ക് യാത്ര ചെയ്യാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുമെന്നും ഓപ്പറേറ്റര്‍ വ്യക്തമാക്കി.
മരിയ മാല്‍മര്‍ സ്റ്റെന്‍ഗാര്‍ഡ് പറയുന്നതനുസരിച്ച്, നിര്‍ദ്ദിഷ്ട പുതിയ നിയമങ്ങള്‍ ഒരു വിസ അപേക്ഷാ പ്ലാറ്റ്‌ഫോം സൃഷ്ടിക്കും. ഷെഞ്ചന്‍ വിസകള്‍ക്കായുള്ള എല്ലാ അപേക്ഷകളും ഈ പ്ലാറ്റ്ഫോം വഴി നടത്തപ്പെടും. ഈ പ്ലാറ്റ്ഫോം വഴി വിസ അപേക്ഷകര്‍ക്ക് പ്രസക്തമായ എല്ലാ ഡാറ്റയും അവതരിപ്പിക്കാനും യാത്രയുടെ ഇലക്ട്രോണിക് പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യാനും വിസ ഫീസ് അടയ്ക്കാനും കഴിയും. വിസ സംബന്ധിച്ച തീരുമാനങ്ങളും താമസക്കാരെ അറിയിക്കും. പുതിയ നിയമങ്ങള്‍ പ്രകാരം, വിസകള്‍ ക്രിപ്റ്റോഗ്രാഫിക്കായി ഒപ്പിട്ട 2D ബാര്‍കോഡായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നല്‍കും. ഇത് വ്യാജവും മോഷ്ടിക്കപ്പെട്ടതുമായ വിസ സ്റ്റിക്കറുകളുമായി ബന്ധപ്പെട്ട സുരക്ഷാ അപകടങ്ങള്‍ കുറയ്ക്കും.
Comments (0)