
rashid rover : സുരക്ഷിതമായി ചന്ദ്രനെ ചുറ്റി യുഎഇയുടെ റാഷിദ് റോവര്‍
സുരക്ഷിതമായി ചന്ദ്രനെ ചുറ്റി യുഎഇയുടെ റാഷിദ് റോവര്‍. യുഎഇ നിര്‍മ്മിത റാഷിദ് റോവറും rashid rover വഹിച്ചുകൊണ്ട് ലൂണാര്‍ ലാന്‍ഡര്‍ ഹകുട്ടോ-ആര്‍ മിഷന്‍ 1 ഇപ്പോള്‍ സുരക്ഷിതമായി ചന്ദ്രനെ ചുറ്റുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup മാര്‍ച്ച് 21 ന് മിഷന്‍-1 ലാന്‍ഡര്‍ ആദ്യത്തെ ചാന്ദ്ര ഭ്രമണപഥം ചുറ്റല്‍ ആരംഭിച്ചതായി ജപ്പാന്‍ ആസ്ഥാനമായുള്ള ഐസ്പേസ് അറിയിച്ചു. ഏപ്രില്‍ അവസാനത്തോടെ മൂണ്‍ ലാന്‍ഡിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ലാന്‍ഡിംഗ് തീയതിയും സമയവും സംബന്ധിച്ച പ്രത്യേക വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 25 ആണ് ലാന്‍ഡിംഗ് തീയതി കണക്കാക്കിയതെന്ന് മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു. 2022 ഡിസംബര്‍ 11-നാണ് കേപ് കനാവറലില്‍ നിന്ന് SpaceX ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് Hakuto-R വിജയകരമായി വിക്ഷേപിച്ചത്. മുന്‍ ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ശൈഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ പേരില്‍ യുഎഇ നിര്‍മ്മിത റാഷിദ് റോവര്‍ അറബ് രാജ്യം നിര്‍മ്മിച്ച ആദ്യത്തെ ചാന്ദ്ര പേടകമാണ്.
Comments (0)