
emergency alert : യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; നിങ്ങളുടെ ഫോണില്‍ ഈ അടിയന്തര മുന്നറിയിപ്പ് ലഭിച്ചോ?
യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും പെയ്തു കൊണ്ടിരിക്കുകയാണ്. അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് പോലീസ് താമസക്കാര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അബുദാബിയിലും ദുബായിലും മൊബൈല്‍ ഫോണുകള്‍ വഴി എമര്‍ജന്‍സി അലര്‍ട്ടുകള്‍ emergency alert നല്‍കി. വയര്‍ലെസ് എമര്‍ജന്‍സി അലേര്‍ട്ടുകളിലൂടെ രാജ്യത്ത് ‘പ്രതികൂല കാലാവസ്ഥ’ ഉണ്ടെന്ന് പോലീസ് താമസക്കാരെ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup
”കടല്‍ത്തീരങ്ങളില്‍ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. ശ്രദ്ധയോടെ വാഹനമോടിക്കുക, അധികാരികളുടെ ഉപദേശം ശ്രദ്ധിക്കുക. സുരക്ഷിതമായിരിക്കുക,” ദുബായ് പോലീസിന്റെ സന്ദേശത്തില്‍ പറയുന്നു. മഴക്കാലമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധികള്‍ പാലിക്കണമെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടു.
ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ അലേര്‍ട്ട് ലഭിച്ചതായി അറിയിച്ചു. ‘പബ്ലിക് സേഫ്റ്റി അലേര്‍ട്ട്’ എന്ന പേരില്‍ അറബിയിലും ഇംഗ്ലീഷിലുമുള്ള മുന്നറിയിപ്പ് സന്ദേശം ഫോണുകളില്‍ വൈബ്രേഷനും ഉച്ചത്തിലുള്ള അലേര്‍ട്ടും നല്‍കി.
എന്താണ് അടിയന്തര അലേര്‍ട്ടുകള്‍
നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) 2017-ല്‍ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം നടപ്പിലാക്കി. ‘ഒരു സംഭവമോ അടിയന്തരാവസ്ഥയോ പ്രതിസന്ധിയോ ഉണ്ടാകുമ്പോള്‍, പൊതുജനങ്ങള്‍ കൈക്കൊള്ളേണ്ട ആവശ്യമായ നിര്‍ദ്ദേശങ്ങളും നടപടികളും സഹിതം അതോറിറ്റി മുന്നറിയിപ്പ് മുന്നറിയിപ്പ് നല്‍കും. ഈ സവംവിധാനം വഴി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ സന്ദേശം നല്‍കുന്നു.
മുന്നറിയിപ്പ് അലേര്‍ട്ടുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെ സെല്ലുലാര്‍ ബ്രോഡ്കാസ്റ്റ് (CB) എന്ന് വിളിക്കുന്നു. ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ലൊക്കേഷനിലുള്ള എല്ലാ ഫോണുകള്‍ക്കും അലേര്‍ട്ട് ലഭിക്കും. ചില പഴയ ഫോണുകള്‍ ഒഴികെ
ഭൂരിഭാഗം മൊബൈല്‍ ഫോണുകളും അലേര്‍ട്ട് സിസ്റ്റത്തിന് അനുസൃതമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
അതേസമയം ദുബായ് ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മിന്നലോടും ഇടിയോടും കൂടിയ കനത്ത മഴയും ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുബായിലെ ലഹ്ബാബിലും മാര്‍ഗമിലും ഷാര്‍ജയിലെ അല്‍ മാഡം അബുദാബിയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുമൂടിയ മഴപെയ്തു. ഷാര്‍ജയിലെ ഔദ് അല്‍ മുതീന, കോര്‍ണിഷ്, മ്ലീഹ, അല്‍ ഖാന്‍, ദുബായിലെ ദെയ്റയും ഹത്തയും, അബുദാബി, അജ്മാന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു.
Comments (0)