planet
Posted By editor Posted On

planet : യുഎഇ: ഈ മാസം ഒരു പ്രത്യേക ആകാശ പ്രതിഭാസം ദൃശ്യമാകും; വിശദാംശങ്ങള്‍

ഈ മാസം ഒരു പ്രത്യേക ആകാശ പ്രതിഭാസം നടക്കുമെന്ന് യുഎഇയിലെ നിരീക്ഷകര്‍ അറിയിച്ചു. കോസ്മിക് ദര്‍ശനത്തില്‍ 5 ഗ്രഹങ്ങള്‍ planet അണിനിരക്കും. വ്യാഴം, ബുധന്‍, ശുക്രന്‍, യുറാനസ്, ചൊവ്വ എന്നിവയുള്‍പ്പെടെ അഞ്ച് ഗ്രഹങ്ങള്‍ സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ആകാശത്തിന്റെ ഒരു ഭാഗത്ത് ഒരുമിച്ച് അണിനിരക്കും. മാര്‍ച്ച് 28 നാണ് ഇ പ്രതിഭാഗം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DqmZFJlYRfKAIfE2OJGGup 
അഞ്ച് ഗ്രഹങ്ങളില്‍, ശുക്രന്‍ ഏറ്റവും തിളക്കമുള്ളതായിരിക്കും. ബുധനും വ്യാഴവും ചക്രവാളത്തിന് സമീപം കാണാം. യുറാനസിനെ കണ്ടെത്താനാണ് ഏറ്റവും ബുദ്ധിമുട്ടാണ്. ഗ്രഹങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു നേര്‍രേഖയിലല്ല രൂപപ്പെടുന്നത്. എന്നാല്‍ അവയെ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏതാണ്ട് ഒരു ആര്‍ക്ക് ആകൃതിയില്‍ ദൃശ്യമാകുന്നതാണ്.
5 മുതല്‍ 6 വരെ ഗ്രഹങ്ങള്‍ ഒരേ സമയം സൂര്യന്റെ ഒരു വശത്ത് അടുത്ത് ചേരുമ്പോള്‍ നടക്കുന്ന ആകാശ ദൃശ്യത്തെ വലിയ ഗ്രഹ വിന്യാസം എന്ന് വിളിക്കുന്നു. 2022 ജൂണിലാണ് ഈ പ്രതിഭാസം അവസാനമായി നടന്നത്. ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ പ്രതിഭാസം പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ തന്നെ നിരീക്ഷിക്കാന്‍ കഴിയും. എന്നിരുന്നാലും, യുറാനസിനെ കണ്ടെത്താന്‍ ബൈനോക്കുലര്‍ ആവശ്യമാണ്.
വരും മാസങ്ങളില്‍ ഭൂമിയില്‍ നിന്ന് ഇനിയും നിരവധി ഗ്രഹ വിന്യാസങ്ങള്‍ ദൃശ്യമാകും. അവ ഇതൊക്കെ
ഏപ്രില്‍ 11 – ബുധന്‍, യുറാനസ്, ശുക്രന്‍, ചൊവ്വ എന്നിവയുടെ വിന്യാസം
ഏപ്രില്‍ 24 – ബുധന്‍, യുറാനസ്, ശുക്രന്‍, ചൊവ്വ എന്നിവയുടെ വിന്യാസം
മെയ് 29 – യുറാനസ്, ബുധന്‍, വ്യാഴം, ശനി എന്നിവയുടെ വിന്യാസം
ജൂണ്‍ 17 – ബുധന്‍, യുറാനസ്, വ്യാഴം, നെപ്റ്റിയൂണ്‍, ശനി എന്നിവയുടെ വിന്യാസം
ജൂലൈ 26 – ബുധന്‍, ശുക്രന്‍, ചൊവ്വ എന്നിവയുടെ വിന്യാസം
ഓഗസ്റ്റ് 24 – ബുധന്‍, ചൊവ്വ, ശനി എന്നിവയുടെ മിനി വിന്യാസം

Comments (0)

Leave a Reply

Your email address will not be published. Required fields are marked *