
uae market : യുഎഇ: തുര്‍ക്കിയില്‍ നിന്നുള്ള സാധനങ്ങളുടെ വിലയില്‍ മാറ്റം
തുര്‍ക്കിയില്‍ നിന്നുള്ള സാധനങ്ങളുടെ വില വര്‍ധിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തുര്‍ക്കിയില്‍നിന്നും ഒട്ടേറെ ഉത്പ്പന്നങ്ങളാണ് ദിനംപ്രതി ഇറക്കുമതി ചെയ്യുന്നത്. വരവ് കുറഞ്ഞതോടെ ഉത്പന്നങ്ങളുടെ വിലയും uae market കൂടി. തുര്‍ക്കി – സിറിയ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ കനത്തഭൂകമ്പം മറ്റു രാജ്യങ്ങളിലെ വാണിജ്യമേഖലയ്ക്കും ദോഷമായി ബാധിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EAevwfjJ06cFz7B39XpBdT
ഭൂകമ്പത്തിനുശേഷം തുര്‍ക്കിയില്‍നിന്നുള്ള സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാവുകയും വിലകൂടുകയും ചെയ്തു. ആവശ്യക്കാര്‍ക്ക് തുര്‍ക്കിയില്‍നിന്നുള്ള തുണിത്തരങ്ങള്‍ അടക്കമുള്ളവയെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന് ഷാര്‍ജയിലെ മലയാളി വ്യാപാരികള്‍ പറയുന്നു. ഗാസിയന്റെപ്പ് അടക്കമുള്ള വ്യാവസായിക നഗരങ്ങളിലാണ് ഭൂരിഭാഗം ഉത്പ്പന്നങ്ങളും നിര്‍മിക്കുന്നതെങ്കിലും പ്രധാനമായും ഇസ്താംബൂളില്‍ നിന്നുമാണ് വ്യാപാരികള്‍ സാധനങ്ങള്‍ വാങ്ങുന്നത്.
ഉത്പാദനം കുറഞ്ഞതിനാല്‍ ഉത്പ്പന്നങ്ങളുടെ വരവ് കുറയുകയും ഉള്ളവയ്ക്ക് തീവിലയാവുകയുമാണ്. ഇസ്താംബൂളില്‍നിന്നും നേരിട്ട് സാധനങ്ങളെടുക്കുന്ന വ്യാപാരികളാണ് യു.എ.ഇ. യിലെ ഭൂരിഭാഗവും. വില കൂടുന്നത് വിപണിയ്ക്ക് ദോഷം ചെയ്യാന്‍ തുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു.
ഭൂകമ്പം ഏറ്റവും കൂടുതല്‍ ദുരിതംവിതച്ച തുര്‍ക്കിയിലെ ഗാസിയന്റെപ്പ് നഗരത്തിലെ ഫാക്ടറികളില്‍ നിന്നുമാണ് യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളിലെ വിപണികളിലേക്ക് തുണിത്തരങ്ങള്‍ അടക്കമുള്ള ഉത്പ്പന്നങ്ങളെത്തുന്നത്. കൂടാതെ ചെരിപ്പ്, ഷൂ, ബാഗ്, ബെല്‍റ്റ് അടക്കമുള്ളവയും യുഎഇയിലെത്തുന്നത് തുര്‍ക്കിയില്‍നിന്നാണ്. തുര്‍ക്കിയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയുള്ളതിനാല്‍ വ്യാപാരികള്‍ uae market കൂടുതല്‍ ആശ്രയിക്കുന്നതും ഈ രാജ്യത്തെയാണ്.
Comments (0)