
travel to india from uae : യുഎഇ: എല്ലാ യാത്രക്കാരും ഇക്കാര്യങ്ങള്‍ വ്യക്തമാക്കണം; പ്രധാന നിര്‍ദ്ദേശവുമായി അധികൃതര്‍
എല്ലാ യാത്രക്കാരും കൈവശമുള്ള വസ്തുക്കളെ കുറിച്ചുള്ള സത്യവാങ്മൂലം നല്‍കണമെന്ന് travel to india from uae അധികൃതര്‍. യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EAevwfjJ06cFz7B39XpBdT 60,000 ദിര്‍ഹമോ (13.5 ലക്ഷം രൂപ) അതില്‍ കൂടുതലോ മൂല്യമുള്ള വസ്തുക്കള്‍ കൈവശംവയ്ക്കുന്ന യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. സ്വര്‍ണം, വജ്രം തുടങ്ങി വിലപിടിച്ച വസ്തുക്കള്‍, കറന്‍സി, മറ്റു വസ്തുക്കള്‍ എന്നിവയാണെങ്കിലും നിശ്ചിത മൂല്യത്തെക്കാള്‍ കൂടുതലുണ്ടെങ്കില്‍ അക്കാര്യം കസ്റ്റംസ് ഓഫീസര്‍മാരെ അറിയിക്കണം.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും കസ്റ്റംസ് നിയമം അനുശാസിക്കുന്ന കസ്റ്റംസ് നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. യുഎഇയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നവര്‍ക്ക് പണ പരിധിയില്ലെന്നും എന്നാല്‍ 60,000 ദിര്‍ഹത്തില്‍ കൂടുതലുള്ള തുക പ്രഖ്യാപിക്കണമെന്നും അതോറിറ്റി ആവര്‍ത്തിച്ചു. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കള്‍ രക്ഷിതാക്കളുടെ കണക്കിലാണ് പെടുത്തുക.
വിലപിടിച്ച വസ്തുക്കള്‍, കറന്‍സി, മറ്റു വസ്തുക്കള്‍ എന്നിവ വെളിപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ഐസിഎ വെബ്സൈറ്റിലൂടെയും സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഇക്കാര്യം അറിയിക്കാം. യുഎഇയിലേക്കും തിരിച്ചും സുരക്ഷിതവും സുഖപ്രദവുമായ യാത്രാസൗകര്യം ഒരുക്കാനാണ് ഈ നീക്കം.
Comments (0)