
norka അറിഞ്ഞിരുന്നോ?? പ്രവാസികൾക്ക് കൈത്താങ്ങായി നോർക്കയുടെ പദ്ധതി, ഇപ്പോൾ തന്നെ രജിസ്‌റ്റർ ചെയ്യാം
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക norka റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. പ്രവാസി സംരംഭകരെ പ്രോത്സാഹിപ്പിക്കാനായുള്ള നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 13ന് മുൻപായി രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററാണ് (N.B.F.C) ഈ പരിശ്രമത്തിനു മുൻകൈ എടുത്തത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EAevwfjJ06cFz7B39XpBdT
നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. ഈ പരിശീലനത്തിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ, രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ [email protected], [email protected] എന്നീ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടുക.
https://norkaroots.org/web/guest/nbfc-application#loaded
Comments (0)