
അവധി കഴിഞ്ഞ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ പ്രവാസി മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
അവധി കഴിഞ്ഞ് നാട്ടില്‍ നിന്നുള്ള മടക്ക യാത്രയ്ക്കിടെ പ്രവാസി മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ച. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (57) ആണ് മരിച്ചത്. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞുള്ള മടക്കയാത്രയ്ക്കിടെ റിയാദ് എയര്‍പോര്‍ട്ടില്‍ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടില്‍ അവധിക്ക് പോയ ശേഷം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയില്‍നിന്ന് റിയാദിലെത്തിയതായിരുന്നു. രാത്രി 11.55ഓടെ എമിഗ്രേഷന്‍ കൗണ്ടറിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞ് വീണത്. ഉടന്‍ എയര്‍പോര്‍ട്ട് ആംബുലന്‍സില്‍ എക്‌സിറ്റ് ഏട്ടിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എന്നാല്‍ ഇതൊന്നും അറിയാതെ കമ്പനിയില്‍നിന്ന് ആളുകള്‍ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് ആശുപത്രിയില്‍നിന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനോട് വിളിച്ചു പറയുമ്പോഴാണ് പുറംലോകം അറിയുന്നത്. തുടര്‍ന്ന് നാട്ടിലെ വീട്ടില്‍ വിളിച്ച് മരണവിവരം അറിയിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
ഭാര്യ – ലീല, മക്കള്‍ – ധന്യ (അധ്യാപിക), മീനു (ഏവിയേഷന്‍ വിദ്യാര്‍ഥിനി), ഹരിലാല്‍ (റിയാദ്). അമ്മ – സരോജനി. റിയാദില്‍ ഒരു സ്വകാര്യ കമ്പനിയില്‍ 32 വര്‍ഷമായി ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)