
sharjah baldia : യുഎഇ: നിയമവിരുദ്ധമായി പരസ്യങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ
നിയമവിരുദ്ധമായി പരസ്യങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ്. പരിസ്ഥിതി മാനേജ്‌മെന്റ് സ്ഥാപനമായ ബീഅയുമായി സഹകരിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി sharjah baldia ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായാണ് എമിറേറ്റിലുടനീളമുള്ള എല്ലാ നിയമവിരുദ്ധമായ പരസ്യങ്ങളും പോസ്റ്ററുകളും പിന്‍വലിക്കുന്നത്. കെട്ടിടങ്ങളുടെ ചുമരുകളിലും തൂണുകളിലും പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ 4000 ദിര്‍ഹം പിഴ ചുമത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എമിറേറ്റിന്റെ ചുറ്റുപാടുകളെ ഇല്ലാതാക്കുന്ന നിയമവിരുദ്ധ പരസ്യ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുകയും പതിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സയീദ് അല്‍ തുനൈജി പറഞ്ഞു. ഷാര്‍ജയിലെ എല്ലാ പ്രദേശങ്ങളിലും ദിവസവും പരിശോധനകളും പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പൊതുഇടങ്ങളില്‍ പച്ചപ്പ് നിലനിര്‍ത്തി വൃത്തിയില്‍ സൂക്ഷിക്കേണ്ടതിനെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും അല്‍ തുനൈജി പറഞ്ഞു.
കാമ്പയിനിന്റെ തുടക്കമായി അല്‍ നഹ്ദയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാലങ്ങള്‍, ലൈറ്റിങ് തൂണുകള്‍, മതിലുകള്‍, തുരങ്കങ്ങള്‍ എന്നിവയില്‍നിന്ന് നിരവധി പോസ്റ്ററുകളും പരസ്യങ്ങളും നീക്കംചെയ്തു.
Comments (0)