Posted By editor Posted On

യുഎഇയിലെ മുന്‍ മന്ത്രി മുഹമ്മദ് സയീദ് അല്‍ മുല്ല നിര്യാതനായി

യുഎഇയിലെ മുന്‍ മന്ത്രി മുഹമ്മദ് സയീദ് അല്‍ മുല്ല ( 97) നിര്യാതനായി. എമിറാത്തി വ്യവസായിയും മുന്‍ കാബിനറ്റ് മന്ത്രിയുമായിരുന്നു. ആദ്യ മന്ത്രിസഭയില്‍ കേന്ദ്ര-ഗള്‍ഫ് കാര്യ സഹമന്ത്രിയായിരുന്നു അല്‍ മുല്ല. 1976-ല്‍ സ്ഥാപിതമായ ഇത്തിസലാത്ത് ടെലികോം കമ്പനിയുടെ ആദ്യ ചെയര്‍മാനായി. വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ജനിച്ച ദുബായ് ക്രീക്കിന്റെ തീരത്തുള്ള ഗ്രാമമായ ഷിന്ദഗയിലാണ് അദ്ദേഹം ജനിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
യുഎഇ വൈസ് പ്രസിഡ്‌റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചിച്ചു. രാഷ്ട്രനിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റ്‌സിലെ മുതിര്‍ന്ന പൗരന്മാരിലൊളാണ് നഷ്ടമായതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ അര്‍പ്പണബോധത്തോടെയും വിശ്വസ്തതയോടെയും പ്രവര്‍ത്തിച്ച വിശ്വസ്തരില്‍ ഒരാളാണ് അദ്ദേഹമെന്ന് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററിലെ അനുശോചന സന്ദേശത്തില്‍ കുറിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *