air india express e ticket
Posted By editor Posted On

air india express e ticket : എഞ്ചിനില്‍ തീ; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം air india express e ticket തിരിച്ചിറക്കി. അബുദാബി വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തയുടന്‍ എഞ്ചിനില്‍ തീപിടുത്തം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
എയര്‍ ഇന്ത്യ എക്സ്പ്രസ് ബി737-800 വിമാനം ടേക്ക് ഓഫ് ചെയ്ത് 1,000 അടി ഉയരത്തില്‍ പറന്ന ഉടന്‍, പൈലറ്റ് എഞ്ചിനില്‍ തീപിടുത്തം കണ്ടെത്തുകയും അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു,” എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു.
ഡിജിസിഎയുടെ കണക്കനുസരിച്ച് വിമാനം പറന്നുയരുമ്പോള്‍ 184 യാത്രക്കാരുണ്ടായിരുന്നു. ‘ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് B737-800 എയര്‍ക്രാഫ്റ്റ് VT-AYC ഓപ്പറേറ്റിംഗ് ഫ്ളൈറ്റ് IX 348 (അബുദാബി-കാലിക്കറ്റ്) 1,000 അടി പറന്ന ശേഷം ഒന്നാം നമ്പര്‍ എഞ്ചിന്‍ തീപിടിച്ചതിനാല്‍ തിരിച്ചിറക്കി’ ഡിജിസിഎ പറഞ്ഞു. ജനുവരി 23 ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ മൂലം പറന്നുയര്‍ന്ന് 45 മിനിറ്റിനുള്ളില്‍ തിരിച്ചിറക്കിയിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published. Required fields are marked *