
abu dhabi bridge : അബുദാബിയിലെ പ്രധാന പാലത്തിന്റെ നവീകരണം പുരോഗമിക്കുന്നു
അബുദാബിയിലെ പ്രധാന പാലത്തിന്റെ നവീകരണം പുരോഗമിക്കുന്നു. അബുദാബി അല്‍ മഖ്ത പാലത്തിന്റെ abu dhabi bridge നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സിറ്റി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഗതാഗതം തടസ്സപ്പെടുത്താതെയാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പാലത്തിന്റെ തൂണുകളും കോണ്‍ക്രീറ്റ് സ്ലാബുകളും ബലപ്പെടുത്തുന്നതുള്‍പ്പടെ സമഗ്ര അറ്റകുറ്റ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EAevwfjJ06cFz7B39XpBdT നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ അബുദാബി ദ്വീപിനെ പ്രധാന നഗരപ്രദേശവുമായി ബന്ധിപ്പിക്കുന്ന നാലുപാലങ്ങളില്‍ ഒന്നാണിത്.
ആദ്യകാലത്ത് അബുദാബിക്കും മറ്റ് എമിറേറ്റുകള്‍ക്കിടയിലുമുള്ള ഏക ഗതാഗത പാതയായിരുന്നു അല്‍ മഖ്ത പാലം. 54 വര്‍ഷം പഴക്കമുള്ള അല്‍ മഖ്ത പാലം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്.
Comments (0)