
യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി യുഎഇ
യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. യു.എ.ഇയിലെ യൂണിവേഴ്‌സിറ്റികളിലെ പ്രവേശനത്തിന് ഇനി എംസാറ്റ് പരീക്ഷ നിര്‍ബന്ധമില്ല. 2023-24 അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നേരത്തെ, എമിറേറ്റ്‌സ് സ്റ്റാന്‍ഡഡൈസിഡ് ടെസ്‌റ് (എംസാറ്റ്) പാസാകുന്നവര്‍ക്ക് മാത്രമാണ് സര്‍വകലാശാല പ്രവേശനം അനുവദിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ നിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ പരീക്ഷ. എന്നാല്‍, യു.എ.ഇയിലെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിന് എംസാറ്റ് ആവശ്യമായിരുന്നില്ല. പുതിയ നിര്‍ദേശം പ്രാബല്യത്തിലായതോടെ മറ്റ് വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇ സര്‍വകലാശാലകളില്‍ പ്രവേശനം നേടാം. ഇതോടെ, പ്രവാസി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് എംസാറ്റ് എന്ന കടമ്പയില്ലാതെ യു.എ.ഇയിലെ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ കഴിയുന്നതാണ്.
Comments (0)