Posted By editor Posted On

പലിശ നിരക്ക് ഉയര്‍ത്താനൊരുങ്ങി യുഎഇ സെന്‍ട്രല്‍ ബാങ്ക്

പലിശ നിരക്ക് ഉയര്‍ത്താനൊരുങ്ങി യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഓവര്‍നൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ഒഡിഎഫ്) ബാധകമായ അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റ് – 4.4% ല്‍ നിന്ന് 4.65% ആയി ഉയര്‍ത്താന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് (CBUAE) തീരുമാനിച്ചു. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. യുഎസ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് റിസര്‍വ് ബാലന്‍സുകളുടെ (IORB) പലിശ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനത്തെ തുടര്‍ന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഈ തീരുമാനമെടുത്തത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എല്ലാ സ്റ്റാന്‍ഡിംഗ് ക്രെഡിറ്റ് സൗകര്യങ്ങളിലൂടെയും CBUAE-യില്‍ നിന്ന് ഹ്രസ്വകാല ലിക്വിഡിറ്റി വായ്പയെടുക്കുന്നതിന് ബാധകമായ നിരക്ക് അടിസ്ഥാന നിരക്കിന് മുകളില്‍ 50 ബേസിസ് പോയിന്റില്‍ നിലനിര്‍ത്താനും CBUAE തീരുമാനിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *