Posted By editor Posted On

യുഎഇയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ വരുത്തി വയ്ക്കുന്നത് വലിയ അപകടങ്ങള്‍; വീഡിയോ കാണാം

അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ വീഡിയോ പുറത്ത് വിട്ട് അബുദാബി പൊലീസ്. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്ത ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അശ്രദ്ധമായ ഡ്രൈവിംഗ് ചെയ്യുന്നത് റോഡ് ഉപയോക്താക്കളുടെ ജീവന്‍ അപകടപ്പെടുത്തുന്നു. ഇത് കനത്ത പിഴ ചുമത്താവുന്ന ഗുരുതരമായ ട്രാഫിക് ലംഘനമാണ്. റോഡുകളിലെ പോലീസിന്റെ ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങള്‍ കാണാം.

ഹൈവേയിലൂടെ വാഹനമോടിച്ചയാള്‍ റോഡില്‍ അധികം കാറുകള്‍ ഇല്ലെങ്കിലും, തന്റെ പാതയില്‍ നില്‍ക്കാതെ മറ്റ് വാഹനങ്ങളെ നിയമ വിരുദ്ധമായി മറികടക്കുകയും ഇത് ഒന്നിലധികം തവണ കൂട്ടിയിടിക്കലിന് കാരണമാകുകയും ചെയ്തു. അബുദാബി പോലീസ് പങ്കിട്ട വീഡിയോയിലെ ഡ്രൈവര്‍ ലംഘിച്ച മൂന്ന് നിയമങ്ങള്‍ ഇവയൊക്കെയാണ്.
വലതുവശത്ത് നിന്ന് അപകടകരമായ രീതിയില്‍ മറികടക്കല്‍
തെറ്റായ ഓവര്‍ടേക്കിന് 600 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും.
റോഡിന്റെ ഷോള്‍ഡറില്‍ നിന്ന് മറികടക്കല്‍
1,000 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണിത്.
മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക
ഈ ലംഘനത്തിന് 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
ഡ്രൈവര്‍മാരുടെ അശ്രദ്ധമായ പെരുമാറ്റം ഗതാഗതക്കുരുക്കിന് ഇടയാക്കുകയും റോഡിലെ മറ്റ് വാഹനയാത്രക്കാരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ശ്രദ്ധാപൂര്‍വം വാഹനമോടിക്കാനും, ഓവര്‍ടേക്ക് ചെയ്യുന്നതിന് മുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാനും, ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കാനും, എമര്‍ജന്‍സി ലെയ്ന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും അതോറിറ്റി പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *