
താമസക്കാര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തുമെന്ന റിപ്പോര്‍ട്ട്; വിശദീകരണവുമായി യുഎഇ ആരോഗ്യ അതോറിറ്റി
താമസക്കാര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തുമെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി യുഎഇ ആരോഗ്യ അതോറിറ്റി. എമിറേറ്റിലെ ആശുപത്രികള്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ തെറ്റായി പരാമര്‍ശിച്ചുകൊണ്ട് റിപ്പോര്‍ട്ട് പ്രചരിപ്പിച്ചുവെന്നും അവ യാഥാര്‍ത്ഥ്യമെല്ലെന്നും അബുദാബി ആരോഗ്യ വകുപ്പ് (DoH) വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളില്ലാത്ത കേസുകളില്‍ ആംബുലന്‍സ് സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ടാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയത്. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന 15,000 ദിര്‍ഹം പിഴ താമസക്കാര്‍ക്കോ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കോ ബാധകമല്ലെന്ന് ആരോഗ്യ വകുപ്പ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍ നിര്‍ദ്ദിഷ്ട നടപടികള്‍ പാലിച്ചില്ലെങ്കില്‍ അബുദാബിയിലെ ആശുപത്രികളില്‍ നിന്ന് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പിഴ ഈടാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
രോഗിയുടെ ആരോഗ്യനില അനുസരിച്ച് ആംബുലന്‍സില്‍ അവരുടെ വീടുകളില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനും ആശുപത്രിയില്‍ നിന്ന് അവരുടെ വീടുകളിലേക്ക് മാറ്റുന്നതിനും ആവശ്യമായ ഉചിതമായതും ലൈസന്‍സുള്ളതുമായ ആംബുലന്‍സുകള്‍ ആശുപത്രികള്‍ക്ക് ഉണ്ടായിരിക്കണം. എമിറേറ്റില്‍ പ്രാബല്യത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ക്കുള്ളില്‍ രോഗികളെ കൊണ്ടുപോകുന്നതിനുള്ള ചെലവ് ഉള്‍ക്കൊള്ളുന്നതിനാല്‍, രോഗികളെ അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ആശുപത്രികള്‍ക്കിടയില്‍ മാറ്റുന്നതും നടപടികളില്‍ ഉള്‍പ്പെടുന്നു.
Comments (0)