
യുഎഇയിലെ ഇന്ധനവില: ടാക്‌സി നിരക്കുകള്‍ മാറ്റം വരുത്തി അതോറിറ്റി
യുഎഇയില്‍ ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് ടാക്‌സി നിരക്കുകള്‍ മാറ്റം വരുത്തി ഗതാഗത അതോറിറ്റി. അജ്മാന്‍ എമിറേറ്റിലെ ഗതാഗത അതോറിറ്റിയായ അജ്മാന്‍ ട്രാന്‍സ്പോര്‍ട്ടാണ് ആണ് ടാക്‌സി നിരക്കുകളില്‍ മാറ്റം വരുത്തിയത്. 2023 ഫെബ്രുവരി മാസത്തേക്ക് ഒരു കിലോമീറ്ററിന് 1.83 ദിര്‍ഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 1.78 ദിര്‍ഹം ആയിരുന്നു. 5 ഫില്‍സ് ആണ് കൂട്ടിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
യുഎഇയില്‍ ഈ മാസം ഇന്ധനവിലയില്‍ ലിറ്ററിന് 27 ഫില്‍സ് വരെ വര്‍ധനയുണ്ടായി. സൂപ്പര്‍ 98 വില ലിറ്ററിന് 0.27 ദിര്‍ഹം അല്ലെങ്കില്‍ 9.7 ശതമാനം വര്‍ധിച്ച് 3.05 ദിര്‍ഹമായി, സ്പെഷ്യല്‍ 95 ദിര്‍ഹം 0.26 അല്ലെങ്കില്‍ 9.7 ശതമാനം കൂട്ടി 2.93 ദിര്‍ഹമായി, ഇ-പ്ലസിന്റെ വില ലിറ്ററിന് 0.27 ദിര്‍ഹം അല്ലെങ്കില്‍ 10.4 ശതമാനം വര്‍ധിപ്പിച്ച് 2.86 ദിര്‍ഹമായി.
2015 ഓഗസ്റ്റില്‍ വിലനിയന്ത്രണം നീക്കുന്നതായി യുഎഇ പ്രഖ്യാപിച്ചതുമുതല്‍, യുഎഇയുടെ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയില്‍ ഇന്ധന നിരക്കുകള്‍ പരിഷ്‌കരിക്കുന്നു. ആഗോള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രാദേശിക ഇന്ധന വില ഗണ്യമായി കുറവാണ്.
Comments (0)