
ഷാര്‍ജയിലെ മൂന്നു ദിവസ വാരാന്ത്യം; എമിറേറ്റിന് ലഭിച്ചത് വലിയതോതിലുള്ള ഗുണങ്ങള്‍
ഷാര്‍ജയിലെ വാരാന്ത്യം മൂന്നു ദിവസമായി വര്‍ധിപ്പിച്ചത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുതെന്ന് റിപ്പോര്‍ട്ട്. ഷാര്‍ജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ (എസ്ഇസി) യോഗത്തിലാണ് ഈ വെളിപ്പെടുത്തല്‍. .വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പ്രവൃത്തി ദിനം ആഴ്ചയില്‍ 4 ദിവസമാക്കി കുറച്ചതിനാല്‍ ജീവനക്കാരുടെ ഉല്‍പാദന ക്ഷമത 90 ശതമാനം വര്‍ധിച്ചു. സംതൃപ്തി, സന്തോഷ എന്നിവയുടെ സൂചിക 90% ഉയര്‍ന്നപ്പോള്‍ രോഗാവധി (സിക്ക് ലീവ്) 46% കുറഞ്ഞു. വ്യത്യസ്ത മേഖലകളിലെ സമഗ്ര വികസനത്തിനും എമിറേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ഇതു കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഷാര്‍ജയിലെ 88% സ്ഥാപനങ്ങളിലും ഉല്‍പാദനക്ഷമത കൂടി. ജീവനക്കാര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ 81% വര്‍ധനയുണ്ട്. ഇഗവണ്‍മെന്റ് സേവനങ്ങളും സജീവമായി.
ഹാജര്‍ നിരക്കിലെ വര്‍ധന 74%. ജോലിയും കുടുംബജീവിതവും സന്തുലിതമായി മുന്നോട്ടുപോകുന്നതിനാല്‍ മാനസികാരോഗ്യവും മെച്ചപ്പെട്ടു. വാരാന്ത്യ അവധി ആഘോഷമാക്കുന്നവരുടെ എണ്ണം 96% കൂടി. സാമൂഹിക പരിപാടികളിലെ പങ്കാളിത്തത്തിലും 70% വര്‍ധന. വ്യായാമം, പരിശീലനം എന്നിവയില്‍ 62%, വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണത്തില്‍ 52% വര്‍ധനയുണ്ട്.
യുഎഇയില്‍ 2022 മുതല്‍ പ്രവൃത്തി ദിനം നാലര ദിവസമാക്കി കുറച്ചപ്പോള്‍ ഷാര്‍ജ അത് 4 ദിവസമാക്കുകയായിരുന്നു. ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി.
Comments (0)