
ഇനി വിദേശത്തിരുന്നും യുഎഇ വാഹന റജിസ്‌ട്രേഷന്‍ പുതുക്കാം; ചെയ്യേണ്ടത് ഇങ്ങനെ
ഇനി വിദേശത്തിരുന്നും യുഎഇ വാഹന റജിസ്‌ട്രേഷന്‍ (മുല്‍ക്കിയ) പുതുക്കാം. കാലാവധിക്കു 150 ദിവസം മുന്‍പു റജിസ്‌ട്രേഷന്‍ പുതുക്കാനും സൗകര്യമുണ്ട്. വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ അവിടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ പാസിങ്/ടെസ്റ്റ് (വാഹനത്തിന്റെ സാങ്കേതിക പ്രവര്‍ത്തന ക്ഷമതാ പരിശോധന) നടത്തി റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്ത് ഓണ്‍ലൈന്‍ വഴി വാഹന റജിസ്‌ട്രേഷന്‍ പുതുക്കാം. അതിനാല്‍ ഇനി വിദേശ രാജ്യങ്ങളില്‍ പോയി തിരിച്ചെത്താന്‍ വൈകുന്നവര്‍ വാഹന റജിസ്‌ട്രേഷന്റെ കാലാവധി തീരുന്നതിനെക്കുറിച്ച് വേലാതിപ്പെടേണ്ട ആവശ്യമില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
യുഎഇയിലെ അംഗീകൃത ഡീലറില്‍നിന്ന് വാങ്ങിയ പുതിയ വാഹനങ്ങള്‍ (ലൈറ്റ് വെഹിക്കിള്‍) പുതുക്കുന്നതിന് ആദ്യ 3 വര്‍ഷം സാങ്കേതിക പരിശോധന ആവശ്യമില്ല. വാഹന ഉടമസ്ഥാവകാശം കാലഹരണപ്പെട്ടാല്‍ വീണ്ടും റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
ബന്ധപ്പെട്ട രാജ്യത്തെ വിദേശകാര്യ മന്ത്രാലയം, യുഎഇ എംബസി, യുഎഇ വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സാക്ഷ്യപ്പെടുത്തിയ പരിശോധന സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് രേഖകളും ഹാജരാക്കിയാല്‍ ഓണ്‍ലൈന്‍ വഴി പുതുക്കാം. വാഹനത്തിന്റെ പേരില്‍ പിഴയോ കേസോ ഉണ്ടെങ്കില്‍ അവ തീര്‍ത്തതിനു ശേഷമേ പുതുക്കാനാകൂ. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി ഒരു മാസത്തിനകം റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
റജിസ്‌ട്രേഷന്‍ കാലാവധി തീര്‍ന്നാല്‍ ഓരോ മാസത്തിനും ലൈറ്റ് വെഹിക്കിളിന് 25 ദിര്‍ഹം, ഹെവി വെഹിക്കിളിന് 50 ദിര്‍ഹം, മോട്ടോര്‍സൈക്കിളിന് 12 ദിര്‍ഹം വീതം പിഴ ഈടാക്കും.
Comments (0)