
യുഎഇ: ഈ മാസം മുഴുവന്‍ തണുപ്പ് തുടരുമെന്ന് എന്‍സിഎം; കഴിഞ്ഞ വര്‍ഷങ്ങളിലെ ഫെബ്രുവരിയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?
യുഎഇയിലെ തണുപ്പ് ഫെബ്രുവരി മുഴുവന്‍ തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. യുഎഇയിലെ കാലാവസ്ഥ ഫെബ്രുവരി മുഴുവന്‍ തണുപ്പായിരിക്കുമെന്നും മാസത്തിന്റെ രണ്ടാം പകുതിയില്‍ ചില പ്രദേശങ്ങളില്‍ താപനില നേരിയ തോതില്‍ വര്‍ധിച്ചേക്കാമെന്നും എന്‍സിഎം വ്യക്തമാക്കി. ഈ മാസത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍, ശരാശരി കൂടിയ താപനില 23°C മുതല്‍ 28°C വരെയും ഏറ്റവും കുറഞ്ഞ താപനില 12°C നും 16°C നും ഇടയിലായിരിക്കുമെന്ന് എന്‍സിഎം പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് വരുന്ന ന്യൂനമര്‍ദ്ദം കടന്നുപോകുന്നത് രാജ്യത്തെ ബാധിക്കും. ഇത് അസ്ഥിരമായ കാലാവസ്ഥയിലേക്ക് നയിക്കുന്നു, മണല്‍ കാറ്റിന് സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മഴയോടൊപ്പം മൂടല്‍ മഞ്ഞും ഉണ്ടാകും”റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മാസം ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധിക്കുമെന്നും, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലെ ഫെബ്രുവരിയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?
2021-ഫെബ്രുവരിയില്‍, 18 മൂടല്‍മഞ്ഞുള്ള സന്ദര്‍ഭങ്ങളും നാല് മൂടല്‍മഞ്ഞുള്ള ദിവസങ്ങളും മൂടല്‍മഞ്ഞിന്റെ ഏറ്റവും ഉയര്‍ന്ന ആവൃത്തിയും ഉണ്ടായിരുന്നു,
ഈ മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് 1988ല്‍ അല്‍ ഹുവൈലത്തില്‍ 317 മില്ലീമീറ്ററായിരുന്നു.
ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത് -5.7 ഡിഗ്രി സെല്‍ഷ്യസാണ്, 2017ല്‍ ജെബല്‍ ജെയ്സില്‍.
2010-ല്‍ ജബല്‍ മെബ്രെയില്‍ രേഖപ്പെടുത്തിയ 141 കിലോമീറ്റര്‍ വേഗതയാണ് കാറ്റിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.
Comments (0)