യുഎഇ: ലൈസന്‍സില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്തു; യുവതിക്കെതിരെ കോടതിയില്‍ കേസ് - Pravasi Vartha

യുഎഇ: ലൈസന്‍സില്ലാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്തു; യുവതിക്കെതിരെ കോടതിയില്‍ കേസ്

ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതിന് യുവതിക്കെതിരെ കോടതിയില്‍ കേസ്. ഈജിപ്തില്‍ നിന്നുള്ള 35 കാരിയായ യുവതി മന്ത്രാലയത്തില്‍ നിന്ന് ശരിയായ പെര്‍മിറ്റ് നേടാതെ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സഹായിച്ചതായാണ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 ന് ഒരു പരിശോധനയെത്തുടര്‍ന്നാണ് രാജ്യത്തെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം യുവതിക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് പരാതി നല്‍കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കോടതിയില്‍ കുറ്റം നിഷേധിച്ച യുവതി താന്‍ ഇടനിലക്കാരി മാത്രമാണെന്നും നേരിട്ട് റിക്രൂട്ട് ചെയ്യുന്ന ആളല്ലെന്നും പറഞ്ഞു. തന്റെ ഏജന്‍സി സ്പോണ്‍സര്‍ ചെയ്തവരുടെ ലൈസന്‍സ് ശരിയാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് യുവതി ആരോപിച്ചു. തുടര്‍ന്ന് കുറ്റപത്രത്തിലെ പൊരുത്തക്കേടുകളുടെയും മതിമായ തെളിവില്ലാത്തതിന്റെയും അടിസ്ഥാനത്തില്‍ യുവതിയെ ദുബായ് കോടതി വെറുതെവിടുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *