
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടാം തവണയും മെഗാ സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടാം തവണയും മെഗാ സമ്മാനം സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി. ഇന്ത്യന്‍ പ്രവാസി അമിത് സറഫാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 2016-ല്‍, ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ അദ്ദേഹം ഒരു മില്യണ്‍ ഡോളര്‍ (3.67 മില്യണ്‍ ദിര്‍ഹം) മെഗാ സമ്മാനം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും അതേ സമ്മാനം ഈ പ്രവാസിയെ തേടിയെത്തിയിരിക്കുന്നു. 48 കാരനായ ഇന്ത്യന്‍ പൗരന്‍ ഡ്യൂട്ടി പ്രീ നറുക്കെടുപ്പിലൂടെ കോടീശ്വരനായതിന് ശേഷം ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് താമസം മാറി. ഇപ്പോള്‍ എമിറേറ്റില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് ബിസിനസ്സ് നടത്തുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
‘ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെയുള്ള വിജയം ദുബായിലേക്ക് മാറാനും ഭാവിയെക്കുറിച്ച് നന്നായി ചിന്തിക്കാനും എന്നെ സഹായിച്ചു, ഇത് ലോകത്തിലെ ഏറ്റവും യഥാര്‍ത്ഥമായ പ്രമോഷനുകളിലൊന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഇന്ന് ഞാന്‍ രണ്ട് തവണ ഭാഗ്യവാനായിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീക്ക് വളരെ നന്ദി,’ 2016 മുതല്‍ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്ന പ്രവാസി പറഞ്ഞു.
മെഗാ സമ്മാനം നേടുന്ന ആദ്യ താജിക്ക്
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 2-ല്‍ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഏറ്റവും പുതിയ ഒരു മില്യണ്‍ ഡോളര്‍ വിജയിയായി താജിക്കിസ്ഥാന്‍ സ്വദേശിയെ പ്രഖ്യാപിച്ചു. ജനുവരി 16 ന് ഓണ്‍ലൈനില്‍ വാങ്ങിയ ടിക്കറ്റ് നമ്പര്‍ 4226 ഉള്ള സമ്മാനം ദുബായ് ആസ്ഥാനമായുള്ള താജിക്ക് സ്വദേശിയായ അബ്ദുവാലി അഖ്മദ് അലി നേടി.
1999-ല്‍ മില്ലേനിയം മില്യണയര്‍ പ്രൊമോഷന്‍ ആരംഭിച്ചതിന് ശേഷം 1 മില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ താജിക്കാണ് അദ്ദേഹം. സംഘാടകര്‍ ഇതുവരെ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. അതേസമയം, ശ്രീലങ്കയിലെ ഗാലെ ആസ്ഥാനമായുള്ള ശ്രീലങ്കന്‍ പൗരനായ യാസസ് നളിന്‍ പതിരണയ്ക്ക് ബിഎംഡബ്ല്യു ആര്‍ നൈന്‍ടി പ്യുവര്‍ മോട്ടോര്‍ബൈക്ക് ലഭിച്ചു.
Comments (0)