
യുഎഇ: അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ എയര്‍ലിഫ്റ്റ് ചെയ്തു
യുഎഇയില്‍ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ എയര്‍ലിഫ്റ്റ് ചെയ്തു. ഷാര്‍ജ പോലീസിന്റെ സഹകരണത്തോടെ നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്ററാണ് 42 കാരനെ രക്ഷപ്പെടുത്തിയത്. അല്‍ മദാം നഗരത്തിലെ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ ബൈക്ക് മറിഞ്ഞ് പരിക്കേല്‍ക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഷാര്‍ജയിലെ അല്‍ മദാം ഡെസേര്‍ട്ട് ഏരിയയില്‍ ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടതായും യാത്രികന് നട്ടെല്ലിന് പരിക്കേറ്റതായും ഷാര്‍ജ പോലീസ് ഓപ്പറേഷനില്‍ റിപ്പോര്‍ട്ട് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പരിക്കേറ്റയാളെ എയര്‍ലിഫ്റ്റ് ചെയ്ത് അല്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്ററിന്റെ ഓക്‌സിലറി ഓപ്പറേഷന്‍ സിസ്റ്റമാണ് സൈറ്റ് പരിശോധിച്ചത്.
Comments (0)