
മുസന്ദത്തില്‍ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ
മുസന്ദത്തില്‍ ചെറിയ ഭൂചലനം രേഖപ്പെടുത്തി. യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുസന്ദത്തില്‍ ചെറിയ ഭൂചലനം രേഖപ്പെടുത്തിയതായി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.24നാണ് (യുഎഇ സമയം) രേഖപ്പെടുത്തിയത്. ഭൂകമ്പം യുഎഇയെ ബാധിച്ചിട്ടില്ലെന്നും പ്രകമ്പനം ഉണ്ടായിട്ടില്ലെന്നും എന്‍സിഎം വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അയല്‍ രാജ്യങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ ഭൂചലനങ്ങളോ പ്രകമ്പനങ്ങളോ യുഎഇയില്‍ അനുഭവപ്പെടാറുണ്ടെന്നും എന്നാല്‍ അത് രാജ്യത്തെ ബാധിക്കില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്‍സിഎമ്മിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു. ഭൂചലനം അനുഭവപ്പെടുമ്പോള്‍ പരിഭ്രാന്തരാകരുതെന്നും വീട്ടിലോ പുറത്തോ സുരക്ഷിതമായ സ്ഥലങ്ങളിലോ കഴിയണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.
Comments (0)