
യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴിയാക്കുന്നു
യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴിയാക്കുന്നു. തൊഴില്‍മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷന്‍ സംവിധാനത്തിന് (ഡബ്ല്യൂ.പി.എസ്.) കീഴില്‍ ഗാര്‍ഹിക ജീവനക്കാരെയും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കും നല്‍കുക. ഇതുവഴി തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകും. തൊഴിലാളികളുടെ അക്കൗണ്ടില്‍ ശമ്പളം കൃത്യമായി എത്തിയില്ലെങ്കില്‍ അധികൃതര്‍ക്ക് വിവരം ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 നേരത്തെ സ്വന്തംപേരില്‍ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വീട്ടുജോലിക്കാര്‍ക്കും ജോലിക്ക് ഹാജരാകാതിരിക്കുക, വിസ നല്‍കിയ തൊഴിലുടമക്കായി ജോലി ചെയ്യാതിരിക്കുക, കരാര്‍ ഒപ്പുവെച്ചശേഷം 30 ദിവസത്തോളം ജോലി ചെയ്യാതിരിക്കുക തുടങ്ങിയവര്‍ക്കും അക്കൗണ്ട് വഴി ശമ്പളം ലഭിക്കണമെന്നില്ലെന്നും മന്ത്രാലയം നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വീട്ടുജോലിക്കാരുടെ ശമ്പളം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത തൊഴിലുടമക്ക് എത്ര തുക പിഴയിടുമെന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തതവരുത്തിയിട്ടില്ല. എന്നാല്‍ ഒരു മാസം ശമ്പളം മുടക്കിയാല്‍ തൊഴിലുടമയ്ക്ക് മുന്നറിയിപ്പ് വരും. ഇതിനുശേഷവും ശമ്പളം നല്‍കിയില്ലെങ്കില്‍ ഉടമയെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇതോടെ ഇവര്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കാന്‍ കഴിയാതെയാകും.
Comments (0)