Posted By editor Posted On

യുഎഇയില്‍ 5 മിനിറ്റിനുള്ളില്‍ ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം; നടപടി ക്രമങ്ങള്‍ ഇതാ

യുഎഇയില്‍ 5 മിനിറ്റിനുള്ളില്‍ ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കാണ് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുക. ഒരു വര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സ് ഏതു രാജ്യത്തും ഉപയോഗിക്കാം. ഓട്ടോമൊബീല്‍ ആന്‍ഡ് ടൂറിങ് ക്ലബ്ബിന്റെ ഓഫിസിലോ എമിറേറ്റ്‌സ് പോസ്റ്റ് ഓഫിസിലോ നേരിട്ടു പോയാല്‍ 30 മിനിറ്റു കൊണ്ട് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 5 ദിവസം കാലതാമസം എടുക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

നടപടി ക്രമങ്ങള്‍ ഇതാ
ദുബായ് ആര്‍ടിഎ വഴിയാണ് അപേക്ഷിക്കേണ്ടത്.
യുഎഇ ഡ്രൈവിങ് ലൈസന്‍സ്, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട് സൈസ് ഫോട്ടോ.
അസ്സല്‍ ലൈസന്‍സ് തന്നെ കയ്യില്‍ സൂക്ഷിക്കണം, ഡിജിറ്റല്‍ ലൈസന്‍സ് രാജ്യാന്തര തലത്തില്‍ അംഗീകരിക്കില്ല.
ദയറ, ബര്‍ഷ എന്നിവിടങ്ങളിലെ ഹാപ്പിനസ് കേന്ദ്രങ്ങളില്‍ നിന്നു നേരിട്ട് ലൈസന്‍സ് കൈപ്പറ്റാം.
പോസ്റ്റ് വഴി ലഭിക്കണമെങ്കില്‍ സാധാരണ നിലയില്‍ ലഭിക്കാന്‍ 20 ദിര്‍ഹവും അന്നു തന്നെ ലഭിക്കാന്‍ 35 ദിര്‍ഹവും 2 മണിക്കൂറില്‍ ലഭിക്കാന്‍ 50 ദിര്‍ഹവും ഫീസ് നല്‍കണം.
197 ദിര്‍ഹം മൊത്തം ചെലവ്.

അതേസമയം ഇന്റര്‍ നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ദുബായിലും വാഹനം ഓടിക്കാം. ദുബായില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് ഇന്റര്‍നാഷനല്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉപയോഗിക്കാമെന്ന് ആര്‍ടിഎ അറിയിച്ചു. എന്നാല്‍, ട്രാന്‍സിറ്റ് വീസയില്‍ ദുബായില്‍ എത്തുന്നവര്‍ക്ക് വാഹനം ഓടിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അനുമതി വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *