Posted By shalat Posted On

യുഎഇ-യുകെ യാത്ര: 15 ദിവസത്തിനുള്ളിൽ താമസക്കാർക്ക് വിസ

യു.കെയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ നിവാസികൾക്കുള്ള വിസാ നടപടിക്രമങ്ങളുടെ സമയ പരിധി ഗണ്യമായി വെട്ടിക്കുറച്ചതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്.
യാത്രയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിലെ വർദ്ധനവും ലണ്ടൻ ഹീത്രൂ വിമാനത്താവളം ഈടാക്കുന്ന പാസഞ്ചർ ക്യാപ്പും ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ കാരണം യുഎഇ നിവാസികൾക്ക് 2022ൽ വിസ കാലതാമസം നേരിട്ടു..വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഏഴ് ആഴ്ച വരെ വിസ നടപടിക്രമങ്ങൾ നീണ്ടതോടെ കഴിഞ്ഞ വർഷം വേനൽകാലത്ത് യു.എ.ഇയിലെ താമസക്കാർ തങ്ങളുടെ യു.കെ യാത്ര പ്ലാൻ റദ്ദാക്കിയിരുന്നു.
ആയിരക്കണക്കിന് യു.എ.ഇ നിവാസികളുടെ ഹ്രസ്വവും ദൈർഘ്യമേറിയതുമായ അവധിദിനങ്ങൾക്കും വേനൽ അവധിക്കുമായി യാത്രചെയ്യുന്ന പ്രധാന നഗരങ്ങളിലൊന്നാണ് ലണ്ടൻ. കഴിഞ്ഞ വർഷം, ലണ്ടൻ ഹീത്രൂ വിമാനത്താവളം വഴി യാത്രചെയ്ത യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആക്കിയതും വിമാന യാത്രക്കാരെ ബാധിച്ചു.
‘യു.കെ വിസകൾക്കുള്ള നടപടി ക്രമങ്ങളുടെ സമയം 15 പ്രവർത്തി ദിനമെന്ന നിലയിലേക്കാണ് പുനഃസ്ഥാപിച്ചിട്ടുള്ളത്. മുൻഗണന, സൂപ്പർ പ്രയോറിറ്റി വിസകൾക്കുള്ള സമയവും സാധാരണ നിലയിലായി,’ വിഎഫ്എസ് ഗ്ലോബൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് 19 നിയന്ത്രണങ്ങൾ നീക്കുകയും വിമാനക്കമ്പനികൾ ശേഷി വർദ്ധിപ്പിക്കുകയും വിമാന നിരക്ക് കുറയുകയും വിസ ലഭിക്കുകയും ചെയ്തതിനാൽ യുകെയിലേക്കുള്ള യാത്ര പഴയതിലും എളുപ്പവും വേഗത്തിലുമായെന്ന് ക്ലിയർട്രിപ്പ് മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവി അതിഷ് ഥാപ്പ പറഞ്ഞു.

എമിറേറ്റ്‌സും ബ്രിട്ടീഷ് എയർവേയ്‌സും കപ്പാസിറ്റി വർദ്ധിപ്പിച്ചതിനാൽ കഴിഞ്ഞ വർഷത്തേതിലെക്കാൾ ഏറ്‌റവും ഉയർന്ന നിരക്കിൽ നിന്ന് വിമാന നിരക്ക് കുറഞ്ഞു. യുകെ ഇമിഗ്രേഷൻ ആവശ്യാനുസരണം ബിസിനസുകാർക്ക് 48 മണിക്കൂറിനുള്ളിൽ വിസ ലഭിക്കും. അതിനാൽ, യൂറോപ്പിലേക്കുള്ള, പ്രത്യേകിച്ച് യുകെയിലേക്കുള്ള യാത്രയിലും ഗണ്യമായ വർദ്ധനയുണ്ട്, ‘ഥാപ്പ കൂട്ടിച്ചേർത്തു.
ദുബായ് ആസ്ഥാനമായുള്ള കാരിയർ 2023 മെയ് മാസത്തിൽ ലണ്ടൻ സ്റ്റാൻസ്റ്റെഡിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ലണ്ടനിലേക്ക് 11 പ്രതിദിന ഫ്‌ലൈറ്റുകളായി ഉയർത്തുകയും ലണ്ടൻ ഹീത്രൂവിലേക്ക് ദിവസേന ആറ് തവണയും ഗാറ്റ്‌വിക്കിലേക്ക് ദിവസവും മൂന്ന് തവണയും വിമാനയാത്ര ആരംഭിച്ചു. 23 ജൂലൈ 1ന് ബിർമിംഗ്ഹാമിലേക്ക് മടങ്ങുന്ന ഐക്കണിക് ഡബിൾ ഡെക്കറിൽ എ380 പ്രവർത്തനങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്.
വിസകൾ ഇപ്പോൾ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും താമസക്കാർക്ക് ഏകദേശം 15 ദിവത്തിനും ഒരു മാസത്തിനും ഇടയിൽ വിസ ലഭിക്കുമെന്ന് ഗാലദാരി ഇന്റർനാഷണൽ ട്രാവൽ സർവീസസിലെ ഐ.ഐ.സി.ഇ ആൻഡ് ഹോളിഡേയ്‌സിന്റെ മാനേജർ മിർ വസീം രാജയും സ്ഥിരീകരിച്ചു.

‘കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചതിനാൽ നിരവധി അന്വേഷണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഏപ്രിലിലെ ഈദ് അൽ ഫിത്തർ അവധിക്കാലത്തേക്ക് യാത്ര ചെയ്യാൻ നല്ലൊരു വിഭാഗം കുടുംബങ്ങളും ഇപ്പോൾ ബുക്ക് ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *