
ഫെബ്രുവരി മാസത്തെ റീടെയിൽ എണ്ണ വില യു.എ.ഇ പ്രഖ്യാപിക്കും
യു.എ.ഇ ഫെബ്രുവരി മാസത്തെ റീട്ടെൽ എണ്ണ വില നാളെ പ്രഖ്യാപിച്ചേക്കും.
ആഗോള നിരക്കിന് അനുസരിച്ച് പ്രാദേശിക നിരക്കുകൾ ഏകീകരിക്കുന്നതിനായി 2015 ഓഗസ്റ്റിലാണ് യു.എ.ഇ വില നിയന്ത്രണം നീക്കിയത്. അതിന് ശേഷം എല്ലാ മാസാവസാനവും ദി ഫ്യുവൽ പ്രൈസ് കമ്മിറ്റി ചേർന്ന് പുതുക്കിയ റീട്ടെയ്ൽ നിരക്ക് പ്രഖ്യാപിക്കുകയാണ് പതിവ്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ആഗോള സാമ്പത്തിക മാന്ദ്യത്തെയും ഭീതിയും മൂലം കഴിഞ്ഞ രണ്ടു മാസങ്ങളിലും വില കുറവാണ് സമിതി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ബ്രെന്റ് ക്രൂഡ് ബാരലിന് 86.86 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 79.76 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
യു.എ.ഇയിലെ റീട്ടെയിൽ നിരക്ക് ആഗോള വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ലിറ്ററിന് 2.67 ദിർഹമാണ് വില. അഗോള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ശരിശരി നിരക്ക് ലിറ്ററിന് 4.79 ദിർഹമാണ് വില നിലവാരം.
ജനുവരി മാസത്തിൽ സൂപ്പർ 98 വില 0.52 ദിർഹത്തിൽ നിന്ന് 2.79 ദിർഹമായി. സ്‌പെഷൽ 95 ന്റെ വില 0.51 ൽ നിന്ന് 2.67 ദിർഹമായി കുറഞ്ഞു. ഇ പ്ലസ് 91 വിലയും 2.9 ദിർഹമായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം യുക്രൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില യു.എ.യിലും അന്താരാഷ്ട്ര മാർക്കറ്റിലും ഉയരാൻ തുടങ്ങയത്. ജൂലായിൽ അത് ഏറ്റവും മുകളിലെത്തി. സൂപ്പർ 99 ലിറ്ററിന് 4.63 ദിർഹമായിരുന്നു സ്‌പെഷൽ 95 ലിറ്ററിന് 4.42 ദിർഹവുമായിരുന്നു വില നിലവാരം.
യു.എ.ഇ റിട്ടെയിൽ എണ്ണ നിരക്ക് 2022 (ദിർഹം പെർ ലിറ്റർ )
മാസം സൂപ്പർ98 സൂപ്പർ 95 ഇപ്ലസ്
ജനുവരി 2.65 2.53 2.46
ഫെബ്രുവരി 2.94 2.82 2.75
മാർച്ച് 3.23 3.12 3.05
ഏപ്രിൽ 3.74 3.62 3.55
മെയ് 3.66 3.55 3.48
ജൂൺ 4.15 4.03 3.96
ജൂലൈ 4.63 4.52 4.44
ആഗസ്റ്റ് 4.03 3.92 3.84
സെപ്തംബർ 3.41 3.3 3.22
ഒക്ടോബർ 3.03 2.92 2.85
നവംബർ 3.32 3.20 3.13
ഡിസംബർ 3.30 3.18 3.11
Comments (0)