
ശീതീകരിച്ച ട്രക്ക് മോഷണശ്രമം: രണ്ടു പേർ പിടിയിൽ
ദുബായ്: ശീതീകരിച്ച ട്രക്ക് ട്രെയിലർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച രണ്ട് പേർക്ക് തടവും 70,000 ദിർഹം പിഴയും വിധിച്ച് കോടതി. രണ്ട് അറബ് സ്വദേശികൾക്കാണ് ദുബായ് ക്രിമിനൽ കോടതി മൂന്ന് മാസത്തെ തടവും 70,000 ദിർഹം പിഴയും വിധിച്ചത്. ശിക്ഷാ കാലാവധി അവസാനിച്ചാൽ ഇരുവരെയും നാടു കടത്താനു കോടതി ഉത്തരവിട്ടു.
ദുബായിലെ അൽ ഖവാനീജിൽ നിർത്തിയിട്ടിരുന്ന ശീതീകരിച്ച ട്രക്ക് ട്രെയിലർ മോഷ്ടിച്ച കേസിലാണ് ശിക്ഷ. .വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കഴിഞ്ഞ ജൂലായിലാണ് അറബ് നിക്ഷേപകൻ ട്രക്ക് മോഷണ പരാതി ഫയൽ ചെയ്തത്. സാന്റി യാർഡിൽ രാത്രിയിൽ താൻ പാർക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയതായി വണ്ടിയുടെ ഡ്രൈവർ തന്നെ അറിയിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
കേസ് ഫയലിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരിലേക്ക് എത്താൻ സഹാകയകമായ തെളിവുകൾ ശേഖരിക്കാനായി. രണ്ടുപേരിൽ ഒരാളെ മറ്റൊരു എമിറേറ്റിൽ കണ്ടെത്തുകയും പൊലീസ് പിടികൂടുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ഒന്നാം പ്രതി കുറ്റം സമ്മതിച്ചു. ഒപ്പം രണ്ടാമനെ കുറിച്ചുള്ള വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ട്രക്ക് ട്രെയിലർ മോഷ്ടിച്ച ശേഷം വിൽക്കാൻ ശ്രമിച്ചതായി രണ്ടാം പ്രതിയും കുറ്റം സമ്മതിച്ചു.
Comments (0)