
യു.എ.ഇ റെസിഡന്റ്‌സി വിസ ഉപഭോക്താക്കൾക്ക് റീ എട്രി പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം, നിരക്ക്, യോഗ്യത, തിരിച്ചടവ് എന്നിവ അറിയാം
കൃത്യമായ കാര്യകാരണങ്ങളാൽ രാജ്യത്തിന് പുറത്തു ആറു മാസത്തിൽ കൂടുതൽ കഴിഞ്ഞിരുന്ന റസിഡന്റ്‌സ് വിസ കൈവശം വച്ചിരിക്കുന്നവർക്ക് വിസാകാലാവധി ദീർഘിപ്പിച്ച് നൽകാൻ യു.എ.ഇ തീരുമാനിച്ചിരിക്കുകയാണ്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി)നിർദ്ദേശാനുസരണം ആപേക്ഷകർ രാജ്യത്തിന് പുറത്ത് നിന്ന് അപേക്ഷ സമർപ്പിക്കണം.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
180 ദിവസത്തിൽ കൂടുതൽ യു.എ.ഇയിൽ നിന്ന് പുറത്ത് കഴിയുന്നവർക്ക് അപേക്ഷിക്കാം. ആപേക്ഷ പരിഗണിച്ച് കഴിഞ്ഞാൽ അനുമതി ലഭിച്ച് 30 ദിവസത്തിനകം അപേക്ഷകൻ രാജ്യത്ത് തിരിച്ചെത്തണമെന്ന് അതോറിറ്റി നിർദ്ദേശിക്കുന്നു.
180 ദിവസത്തിൽ കൂടുതൽ യു.എ.ഇയ്ക്ക് പുറത്തു കഴിഞ്ഞാൽ റസിഡൻസ് ക്രമേണ റദ്ദാക്കപ്പെടും. എന്നാൽ ഗോൾഡൻ വിസ കൈവശമുള്ളവർക്ക് റെസിഡന്റസി സ്റ്റാറ്റസ് മാറാതെ തന്നെ മറ്റു രാജ്യങ്ങളിൽ താമസം തുടരാൻ കഴിയും.
കഴിഞ്ഞ ഞായറാഴ്ച രാത്രി തന്റെയൊരു ക്ലൈന്റിനായി റീ എൻട്രി പെർമിറ്റിന് അപേക്ഷിച്ചതായി ദുബായിലുള്ള റിഗൽ ടൂർസിന്റെ സുബൈർ പറഞ്ഞു. തന്റെ ക്ലൈന്റും കുടുംബവും ദുബായിലേക്ക് യാത്രചെയ്യുന്നതിനിടെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് തടയപ്പെട്ടു. അവരുടെ മകൾ ആറു മാസത്തിൽ കൂടുതലായി രാജ്യത്തിന് പുറത്തായിരുന്നു. താൻ അപ്പോൾ തന്നെ അടിയന്തരമായി റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുകയായിരുന്നു.
പെർമിറ്റിന് അപേക്ഷിക്കാൻ ആവശ്യമുള്ളവ:
ആർക്കൊക്കെ അപേക്ഷ സമാർപ്പിക്കാൻ സാധിക്കും?
കാലാവധിയുള്ള യു.എ.ഇയിലെ വിസ കൈവശമുള്ള 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയുന്ന ആർക്കും റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. അപേക്ഷകർ തങ്ങളുടെ വിസ സ്റ്റാറ്റസ് ആക്ടീവ് ആണെന്നും റെസിഡന്റ്‌സി കാലാവധി തീർന്നിട്ടില്ലെന്നും ഉറപ്പു വരുത്തണം.
റീ എൻട്രി പെർമിറ്റ് വിസ ചെലവ്?
സർവീസിന് 800 ദിർഹമാണ് ഫീസായി ഈടാക്കുകയെന്ന് സുബൈർ പറയുന്നു. ഐ.സി.പിയുടെ അഡീഷൻ ഫീസ് ഇനത്തിൽ 150 ദർഹം നൽകണം. മുഴുവനായി റീ എൻട്രി പെർമിറ്റ് വിസക്കായി 950 ദിർഹം ചെലവ് വരും .
അപേക്ഷ തള്ളിപ്പോയാൽ തുക തിരിച്ച് നൽകുമോ?
അഥവാ ഏതെങ്കിലും കാരണത്താൽ അപേക്ഷ തള്ളിപ്പോയാൽ 800 ദിർഹം ഉറപ്പായും തിരിച്ച് അപേക്ഷകന് നൽകും.
180 ദിവസത്തിൽ കൂടുതൽ യു.എ.ഇയ്ക്ക് പുറത്ത് കഴിഞ്ഞതായാ വ്യക്തമാക്കി നൽകുന്നവയിൽ അംഗീകരിക്കാവുന്ന കാരണങ്ങൾ എന്തെല്ലാമാണ് ?
പ്രത്യേക കാരണങ്ങൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ഐ.സി.പി വൈബ് സൈറ്റിൽ ഇക്കാലയളവിൽ പുറത്തു കഴിയാൻ അംഗീകരിക്കപ്പെടുന്ന കാരണം രേഖപ്പെടുത്താൻ നൽകിയിരിക്കുന്നു.
റെസിഡന്റ്‌സിന് എങ്ങനെ അപേക്ഷിക്കാൻ സാധിക്കും?
ഐ.സി.പി. വൈബ് സൈറ്റ് വഴിയോ സർവീസ് സെന്റർ വഴിയോ അക്രിഡിറ്റഡ് ട്രാവൽ ഏജന്റുകൾക്ക് ചെയ്യാൻ സാധിക്കും. യു.എ.ഇയ്ക്ക് പുറത്ത് ആറു മാസത്തിൽ കൂടുതൽ താമസിച്ചവർക്കുള്ള പെർമിറ്റ് എന്നാണ് സേവനത്തിന്റെ പേര്. ഇത് സ്മാർട്ട് സർവീസിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.
പെർമിറ്റ് അപേക്ഷകന് എങ്ങനെ ലഭിക്കും ?
ഐ.സി.പി വെബ്‌സൈറ്റിന്റെ അടിസ്ഥാനത്തിൽ പെർമിറ്റ് ഇ മേയിലായി അപേക്ഷകന് ലഭിക്കും. പെർമിറ്റി ഇ ചെല്ലാൻ വഴി പ്രിന്റ് എടുക്കാൻ സാധിക്കുമെന്ന് മറ്റൊരു അജന്റ് പറയുന്നു. അപേക്ഷ സ്വീകരിച്ചാൽ മാത്രമേ അപേക്ഷകന് രാജ്യത്ത് കാലു കുത്താൻ സാധിക്കൂ.
ആവശ്യമാ രേഖകൾ?
അപേക്ഷകന്റെ പ്രാഥിക വിവരങ്ങൾ. പേര്, ഫോൺ നമ്പർ, ഇ- മെയിൽ അഡ്രസ് എന്നിവ
സ്‌പോൺസറുടെ വിവരങ്ങൾ ഐഡി, പാസ്‌പോർട്ട് എന്നിവ
അപേക്ഷകന്റെ പേഴ്‌സണൽ വിവരങ്ങൾ. ഐടി നമ്പർ, ജെൻഡർ, ജനന തീയതി എന്നിവ
അപേക്ഷകന്റെ പാസ്‌പോർട്ട് വിവരങ്ങൾ
ആറു മാസത്തിൽ കൂടുതൽ യു.എ.ഇയ്ക്ക് പുറത്ത് നിൽക്കാൻ കാരണം
Comments (0)