
പിറന്നാൾ ദിനത്തിൽ ആശംസകർ അർപ്പിക്കാൻ ബുർജ് ഖലീഫയിൽ ഷോ
ഫെബ്രുവരിയുടെ അവസാനനാളുകളിൽ വരെ നിങ്ങളുടെ പ്രീയപ്പെട്ടവരുടെ പിറന്നാൾ ദിനം വരുന്നുണ്ടെങ്കിൽ ലോകത്തിൽ ഏറ്റവും വലിയതും മനോഹരവുമായ ആശംസാ കാർഡ് നിങ്ങൾക്ക് സമ്മാനിക്കാൻ അവസരം. ഫെബ്രുവരി 28 വരെ എല്ലാ ദിവസവും വൈകിട്ട് 8.45 ന് ബുർജ് ഖലീഫയിൽ പിറന്നാൾ സന്ദേശം പ്രദർശിപ്പിക്കാൻ പുതിയ ഷോ ആരംഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ദുബായ് മാളിന്റെ വാട്ടർ ഫ്രണ്ട് പ്രൊമെനേഡിലേക്ക് പോയി ഇഷ്ടമുള്ള സ്ഥലത്ത് നിന്ന് പ്രീയപ്പട്ടവർക്കൊപ്പം സെൽഫികളോ വീഡിയോകളോ പിറന്നാൾ ദിനത്തിൽ എടുക്കാനുള്ള സൗകര്യവുമുണ്ട്.
പിറന്നാൾ ആശംസകൾ മൂന്നു മിനിറ്റുവരെ പ്രൊജക്ഷനിൽ തെളിയുമെന്ന് ബുർജ്ഖലീഫ സ്‌പോക്ക് പേഴ്‌സൺ പറയുന്നു. അതായത് അന്നേ ദിവസം പിറന്നാൾ ആഘോഷിക്കുന്നവർക്ക് പിറന്നാൾ ആശംസകൾ തെളിയുമ്പോൾ ഷോയ്ക്ക് ഒപ്പം ഫോട്ടോ എടുക്കാം. എന്നാൽ ഈ ഷോ ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി മാത്രമുള്ളതാകില്ല.
ബുർജ് ഖലീഫയുടെ സോഷ്യൽ മീഡിയ പേജിൽ വന്ന വീഡിയോ പ്രകാരം കെട്ടിടം മുഴുവനായും പ്രകാശ പൂരിതമായിട്ടുണ്ട്. ഒപ്പം പിറന്നാൾ ആശംസകളും ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ പ്രീയപ്പെട്ട ആഘോഷങ്ങൾ ഞങ്ങളുടേത് കൂടിയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറക്കുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ബുർജ് ഖലീഫയിൽ ഏറെ താമസിയാതെ ഈ മാസം അവസാനത്തോടെ ലേസർ ഷോ തിരിച്ചെത്തുകയാണ്. ലൈസർ ഷോയും അതിനോടു ചേർന്നുള്ള സംഗീതവും നൃത്തവും കാണികളെ ഒരുപോലെ അത്ഭുതപ്പെടുത്തുന്നതാണ്. മാർച്ച് 31 ഓടെ ലേസർ ഷോ വീണ്ടും ആരംഭിക്കും.
Comments (0)