നിർബന്ധിത യു.എ.ഇ തൊഴിലില്ലായ്മ ഇൻഷുറൻസ് സ്‌കീം: സ്‌കീമിന്റെ ഭാഗമാവാനും പിഴ ഒഴിവാക്കാനുമുള്ള മാർഗങ്ങൾ - Pravasi Vartha

നിർബന്ധിത യു.എ.ഇ തൊഴിലില്ലായ്മ ഇൻഷുറൻസ് സ്‌കീം: സ്‌കീമിന്റെ ഭാഗമാവാനും പിഴ ഒഴിവാക്കാനുമുള്ള മാർഗങ്ങൾ

ദുബായ്: യു.എ.ഇയിലെ പബ്ലിക് അല്ലെങ്കിൽ പ്രൈവറ്റ് സെക്ടർ തൊഴിലാളികൾക്ക് അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് സ്‌കീമിൽ രജിസ്റ്റർ ചെയ്യാം. യു.എ.ഇ മിനിസ്റ്ററി ഓഫ് ഹ്യൂമൺ റിസോഴ്‌സ് ആൻഡ് ഇമിഗ്രേഷൻ (എം.ഒ.എച്ച്.ആർ.ഇ) രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും
രജിസ്‌ട്രേഷൻ സംവിധാനം ജനുവരി ഒന്ന് മുതൽ തുറന്നു കൊടുക്കുകയും ചെയ്തു. ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാൻ സാലറിയുടെ അടിസ്ഥാനത്തൽ അഞ്ച് ദിർഹമോ 10 ദിർഹമോ പ്രതിമാസം ഒരു തൊഴിലാളി നൽകേണ്ടി വരും.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഇൻവോളന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ഐ.എൽ.ഒ.ഇ) എന്ന് അറിയപ്പെടുന്നതാണ് സ്‌കീം. ഓൺലൈനായോ മറ്റു സേവന സംവാധാനങ്ങൾ വഴിയോ സ്‌കീം സബ്‌സ്‌ക്രൈബ് ചെയ്യാം. ഇൻഷ്വറൻസ് സ്‌കീമിൽ നഷ്ടപരിഹാരം ലഭിക്കാൻ തുടർച്ചയായി 12 മാസം മുമ്പുള്ള ജോലിയിൽ തുടരണം. സ്‌കീമിൽ ചേർന്നത് മുതലുള്ള ദിവസങ്ങളാണ് ഇത് കണക്കാക്കുക. ഒരിക്കൽ ഇതിന് യോഗ്യത നേടിയാൽ ബേസിക്ക് സാലറിയുടെ 60 ശതമാനം വിവിധ കാരണങ്ങളാൽ ജോലി നഷ്ടമായാൽ തൊഴിലാളിക്ക് ലഭിക്കും. സ്‌കീമിനെ കുറിച്ച് കൂടുതലറിയാൽ ഗൈഡ് ലൈനുകൾ താഴെ നൽകുന്നു.
സബ്‌സ്‌ക്രൈബ് ചെയ്യാൻ സാധിക്കുന്ന ഏഴ് വിവിധ പ്ലാറ്റ് ഫോമുകൾ
എം.ഒ.എച്ച്.ആർ.ഇ അടിസ്ഥാനമാക്കിയുള്ള ഉപയോഗിക്കാൻ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷൻ ചാനലുകളാണ് താഴെ നൽകിയിരിക്കുന്നത്.

 1. ഇൻഷ്വറൻസ് പൂൾ വെബ് സൈറ്റ് – ILOE – Dubai Insurance
 2. അൽ അൻസാരി എക്‌സ്‌ചേഞ്ച്
 3. കിയോസ്‌ക് മെഷീൻ
 4. ടെലികമ്യൂണിക്കേഷൻ ബില്ല് പേമെന്റ് ചാനൽ
 5. ഇൻഷുറൻസ് പൂൾ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ – ‘iloe’
 6. ബാങ്ക് എ.ടി.എമ്മും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ
 7. ബിസിനസ്‌മെൻ സർവീസ് സെന്റർ
  സ്‌കീമിൽ ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെ:
  ഐ.എൽ.ഒ.ഇ സ്‌കീം അവരുടെ വെബ്‌സൈറ്റിലൂടെ എങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യാം
 8. www.iloe.ssa എന്ന വെബ്‌സൈറ്റ് സൈൻ ഇൻ ചെയ്യുക.
 9. സ്‌ക്രീനിലെ നടുക്കായുള്ള സ്‌പോർട്ടിലായുള്ള ബ്‌സ്‌ക്രൈബ് ഹിയർ എന്ന ചുവന്ന ബട്ടൺ അമർത്തുക,
 10. ഐ.എൽ.ഒ.ഇ എന്ന ആപ്ലിക്കേഷൻ പോർട്ടലിൽ എത്തുകയും ഇന്റിവിജ്വൽ കാറ്റഗറിയിൽ പ്രൈവറ്റ് അല്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് എംപ്ലോയീ എന്ന് രേഖപ്പെടുത്തണം.
 11. എമിഗ്രേറ്റ്‌സ് ഐഡി അല്ലെങ്കിൽ യു.ഐ.ഡി നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. അതിന് ശേഷം രജിസ്റ്റർ ചെയ്ത മൊബാൽ നമ്പറിലേക്ക് വൺ ടൈം പാസ് വേർഡ് ലഭിക്കും.
 12. എമിരേറ്റ്‌സ് ഐഡി നമ്പർ അല്ലെങ്കിൽ യു.ഐ.ഡി നമ്പർ നൽകിയ ശേഷം ഒ.ടി.പിക്ക് റിക്വസ്റ്റ് ബട്ടൺ അമർത്തണം
  6.ഒ.ടി.പി നൽകിയാൽ ഐ.എൽ.ഒ.ഇയുടെ ഡാഷ്‌ബോർഡിലേക്ക് എത്തും.
 13. സ്‌കീമിൽ കാറ്റഗറി എ,ബി സ്‌കീമിന്റെ കീഴിലാണെന്ന് ചോദിച്ച് കൊണ്ട് ഡാഷ്‌ബോർഡിൽ കാണാൻ സാധിക്കും.
  സ്‌കീമിലെ രണ്ട് കാറ്റഗറികൾ
  കാറ്റഗറി എ
  • 16,000 ദിർഹമോ അതിൽ താഴെയോ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാർ.
  • ഇൻഷുറൻസ് ചെലവ്: പ്രതിമാസം 5 ദിർഹം (അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹം)
  • പ്രതിമാസ നഷ്ടപരിഹാരം: അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം, 10,000 ദിർഹം വരെ ലഭിക്കും

വിഭാഗം ബി:
• 16,000 ദിർഹവും അതിൽ കൂടുതലും വരുമാനമുള്ള ജീവനക്കാർ
• ഇൻഷുറൻസ് ചെലവ്: ദിർഹം 10 (അല്ലെങ്കിൽ പ്രതിവർഷം 120 ദിർഹം)
• പ്രതിമാസ നഷ്ടപരിഹാരം: അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം, 20,000 ദിർഹം വരെ ലഭിക്കും

 1. ഡാഷ്‌ബോർഡിന് മുകളിലായി സ്വകാര്യ വിശദാംശങ്ങളുടെ ഒരു സംഗ്രഹം ലഭിക്കും, അത് അവലോകനം ചെയ്തതിന് ശേഷം ‘എന്റെ സ്വകാര്യ വിവരങ്ങൾ ശരിയാണെന്ന് ഞാൻ സ്ഥിരീകരിക്കുന്നു’ എന്ന ബോക്‌സ് കാണാൻ സാധിക്കും.
 2. അതിനു ശേഷം ഐ.എൽ.ഒ.ഇ പ്ലാൻ തിരഞ്ഞെടുക്കാം. ഒന്നോ, രണ്ടോ വർഷത്തേക്ക് ചേരാനുള്ള സൗകര്യം ലഭിക്കും. വർഷം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ പ്രീമിയം മാസത്തിലോ ക്വാറ്റെർലിയോ സെമി- ആന്യുവല്ലോ ആനുവൽ സ്‌കീമിലോ തിരഞ്ഞെടുക്കാനാവും
  10 പ്ലാൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൻ, സ്‌കീമിന്റെ മറ്റു വിവരങ്ങൾ അറിയാൻ സാധിക്കും. ഇൻസ്‌പെക്ഷൻ തീയതി, എക്‌സ്പിയറി, ഇൻഷുറൻസ് നിരക്ക്, പ്രീമിയം അടക്കേണ്ട തുക എന്നിവ ദൃശ്യമാവും.
 3. ഇവ സെലക്ട് ചെയ്തതിന് ശേഷം ടൈം ആൻഡ് കണ്ടീഷൻ ബോക്‌സ് ചെക്ക് ചെയ്യാനുള്ള ബോക്‌സ് വരും
 4. ക്ലിക്ക് പേ നൗ
 5. ഇ മെയിലിൽ ഇൻഷ്വറൻസ് സർട്ടിഫീക്കറ്റ് ലെഭിക്കാൻ ഇമെയ്ൽ അഡ്രസ് നൽകണം.
 6. അടുത്തതായി ഓൺലൈൻ പ്ലേമെന്റ് ക്രഡിറ്റ് കാർഡ് വഴി നൽകണം.
 7. കാർഡുമായി രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും. പേയ്‌മെന്റ് പൂർത്തിയാക്കാൻ ഒ.ടി.പി നൽകണം
 8. ഓൺലൈൻ പേയ്‌മെന്റ് നൽകിയാൽ ഇ. മെയിലിൽ ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും പി.ഡി.എഫ്. ഫയലും ഡാഷ്‌ബോർഡിൽ നിന്നും ഇൻഷ്വറൻസ് സർട്ടിഫീക്കറ്റ് ഡൗൺലോഡ് ചെയ്യാം.
  സബ്‌സ്‌ക്രൈബ് ചെയ്യേണ്ടത് അവസാനതീയതി: 30 ജൂൺ 2023
  2022 ലെ 604-ാം നമ്പർ മന്ത്രാലയ തല മാറ്റത്തിന്റെ ഭാഗമായി ഐ.എൽ.ഒ.ഇ യോഗ്യതയുള്ള തൊഴിലാളികൾക്ക് ആറു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കുന്നു. ജൂൺ 30 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. ജനുവരി ഒന്ന് 2023 വരെ ജോലി ചെയ്ത തൊഴിലാളിക്ക് നാലു മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. യു.എ.ഇയിൽ എത്തിയത് മുതലുൽ വിസ ചേഞ്ചിൽ സ്റ്റാറ്റ് തീരുന്ന സമയം വരെ ഇത് ബാധകമാണ്.
  30 ജൂൺ 2023
  സ്‌കീം സബ്‌സ്‌ക്രൈംപ് ചെയ്യാനുള്ള അവസാന തീയതി
  സബ്‌സ്‌ക്രൈിപ്ഷൻ ഫെയിലായവർക്ക് ഫൈൻ അടക്കാം
  400 ദിർഹമാണ് അവസാന തീയതിക്ക് ശേഷം സബ്‌സ്‌ക്രിപ്ഷൻ ശരിയായില്ലെങ്കിൽവ അടക്കാനുള്ളത്.
  പ്രീമിയം അടവ് മുടങ്ങിയാലുള്ള ഫൈൻ
  2022 ലെ 604-ാം നമ്പർ മന്ത്രാലയ തല മാറ്റത്തിന്റെ ആർട്ടിക്കിൾ 9 (2) പ്രകാരം സ്‌കീമിലെ മൂന്ന് തവണയിൽ കൂടുതൽ അടവ് മുടങ്ങിയാൽ ഇൻഷ്വറൻസ് സർട്ടിഫീക്കറ്റ് റദ്ദാക്കപ്പെടുകയും 200 ദിർഹം ഈടാക്കുകയും ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *