പ്രജനന കാലത്തെ നിരോധിത മത്സ്യ വില്പനയ്‌ക്കെതിരെ നടപടിയുമായി യു.എ.ഇ അധികൃതർ - Pravasi Vartha

പ്രജനന കാലത്തെ നിരോധിത മത്സ്യ വില്പനയ്‌ക്കെതിരെ നടപടിയുമായി യു.എ.ഇ അധികൃതർ

അബുദാബി: അബുദാബി ആഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ( എ.ഡി.എ.എഫ്.എസ്.എ) ഗോൾഡ്‌ലൈൻ സീ ബ്രീം, കിംഗ് സോൾജിയർ ബീം എന്നീ രണ്ടു മത്സ്യങ്ങളുടെ മത്സ്യ ബന്ധനവും വിപണനവും നിരോധനത്തിന്റെ ഭാഗമായി ക്യാമ്പെയിന് തുടക്കമിട്ടു. രണ്ടിനം മത്സ്യങ്ങളുടെയും പ്രചനനകാലത്തെ വില്പനയും മത്സ്യബന്ധനവും നിരോധിച്ചുകൊണ്ടുള്ള മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് ആൻഡ് എൻവയോൺമെന്റിന്റെ 2021 ലെ മിനിസ്റ്റീരിയൽ റെവല്യൂഷന്റെ ഭാഗമായി നടപ്പാക്കിയ അവബോധ പരിപാടിയിൽ രാജ്യത്തെ എല്ലാ പ്രദേശത്തും നിയന്ത്രണം ഏർപ്പെടുത്തിയട്ടുണ്ട്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
മത്സ്യത്തിന്റെ പ്രചനനത്തിനും വളർച്ചയ്ക്കും അവയുടെ സുസ്തിരതയും നിലനിർത്തി ഇവയുടെ സ്‌റഅറോക്ക് വർദ്ധിപ്പിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. 2021 ലെ പ്രചനന കാലം മുതൽ രണ്ടിനം മത്സ്യങ്ങളെയും പിടിക്കുന്നതും വില്കുന്നതും മിനിസ്റ്റീരിയൽ തീരുമാനപ്രകാരം ബാൻ ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതൽ 28 വരെ എല്ലാ വർഷവും ബാൻ നിലനിലക്കുന്നുണ്ട്. മാർക്കറ്റിലും റീടെയ്ൽ ഓട്ട്‌ലൈറ്റുകളിലും മത്സ്യങ്ങളുടെ വില്പനയും ബാൻ ചെയ്യുന്നുണ്ട്.
എ.ഡി.എ.എഫ്.എസ്.എ അബുദാബിയിലെ മുഴുവൻ മേഖലകളിൽ തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ട്. അവബോധ പരിപാടിയുടെ ഭാഗമായി മത്സ്യത്തിന്റെ നിലനിൽപ്പിനെയും ഉത്പാദനത്തെയും സംരക്ഷിക്കാനുതകുന്ന തീരുമാനത്തിന്റെ ആവശ്യകതയെയാണ് ഉയർത്തിക്കാട്ടുന്നത്.
മത്സ്യബന്ധനത്തിന്റെ വികസനവും സുസ്ഥിരതയും നിലനിർത്തി പ്രകൃതി സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും ജൈവ ജലവിഭവങ്ങളുടെ ശേഖരം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഉൽപ്പാദനം നിലനിർത്തുന്നതിനും അബുദാബി സ്ട്രാറ്റജിക് പ്ലാനിന്റെ ലക്ഷ്യത്തിലെ പ്രധാന ഒബ്ജക്ടീവ് എന്ന നിലയിലാണ് എ.ഡി.എ.എഫ്.എസ്.എ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും സഹകരിച്ച് തുടർച്ചയായി മൂന്നാം വർഷവും ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിക്കുന്നത്.
മത്സ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുകയും വീണ്ടും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന എമിറേറ്റിന്റെ സെൻട്രൽ ഫിഷ് മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, അടുക്കളകൾ എന്നിവിടങ്ങളിൽ അവബോധം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യം.
വ്യത്യസ്ഥ ഭാഷകളായ അറബിക്, ഇംഗ്ലീഷ്, മലയാളം, ഉർദു എന്നിവയിൽ ക്യാമ്പയിന്റെ ഭാഗമായുള്ള ഇൻസ്‌പെക്ടർമാർ നിയമം നടപ്പാക്കുന്നതിന്റെ ആവശ്യത്തെ കുറിച്ചും അവയുടെ പരിണിത ഫലങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കും
ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിവിഭവങ്ങളിലൊന്നാണ് മത്സ്യസമ്പത്തെന്ന് എ.ഡി.എ.എഫ്.എസ്.എ ഊന്നി പറയുന്നു. മത്സ്യസബത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും പ്രധാനമായ മാർഗമാണ് പ്രചനന കാലത്തെ ബാൻ.
ഇക്കാലയളവിൽ അറിയാതെ വലയിൽ ലഭിക്കുന്ന മത്സ്യങ്ങളെ തിരിച്ച് കടലിലേക്ക് വിടണമെന്ന് കർശന നിർദ്ദേശമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *