Posted By shalat Posted On

യുഎഇ : ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് അഞ്ച് മിനിറ്റിൽ: വില, കാലവധി, നടപടിക്രമങ്ങൾ എന്നിവ ഇപ്രകാരം

നിങ്ങൾ അവധി ദിനത്തിൽ റോഡ് യാത്രയ്ക്ക് പ്ലാൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ടിക്കറ്റ് ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് (ഐ.ഡി.എൽ) ആണ്. സാധുവായൊരു ഡ്രൈവിംഗ് ലൈസൻസ് കൈവശമുണ്ടെങ്കിൽ യു.എ.ഇ അനുവദിക്കുന്ന ഇന്റർനാഷണൽ പെർമിറ്റ് നിങ്ങൾക്ക് ലഭിക്കും.
മറ്റ് പരിശോധനകളോ അപേക്ഷകളോ ഇല്ലാതെ നിങ്ങളുടെ വാഹനം യു.എ.ഇയ്ക്ക് പുറത്ത് ഓടിക്കാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഡ്രൈവിംഗ് ലൈസൻസാണിതെന്നാണ് ദി ഓട്ടോ മൊബൈൽ ആൻഡ് ടൂർ ക്ലബ് ഓഫ് യു.എ.ഇയുടെ അഭിപ്രായം. എല്ലാ രാജ്യത്തും അംഗീകാരമുള്ള ഐ.ഡി.എല്ലിന്റെ കാലവധി ഒരു വർഷമാണ്.

മറ്റു രാജ്യങ്ങളിൽ അവരുടെ ഭാഷയിൽ തന്നെ ലൈസൻസിലെ വിവരങ്ങൾ വായിക്കാൻ കഴിയുന്നതാണ് ഐ.ഡി.എല്ലിന്റെ പ്രാഥമികവും മികവുറ്റതുമായ പ്രയോജനമായി കണക്കാക്കുന്നതായി ഇവരുടെ വെബ്‌സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ലൈസൻസ് കാലവധിക്കുള്ളിൽ ഒന്നിൽകൂടുതൽ രാജ്യങ്ങളിൽ ഐ.ഡി.എൽ ഉപയോഗിക്കാൻ സാധിക്കും.
യു.എ.ഇയിലെ എമിറേറ്റ് പോസ്റ്റിലുള്ള ഓഫീസർമാർക്കും ക്ലബ് ഓഫീസർമാർക്കും 30 മിനിറ്റിനുള്ളിൽ തന്നെ ഐ.ഡി.എൽ ലഭിക്കുന്നതായി എ.ടി.സി.യു.എ.ഇ അഭിപ്രായപ്പെടുന്നു. ഓൺലൈനായും അപേക്ഷിക്കാനാവും. എന്നാൽ ഇതിനായി അഞ്ച് പ്രവൃത്തി ദിവസങ്ങൾ അപേക്ഷകൾ നിങ്ങളുടെ വിലാസത്തിൽ ലഭിക്കാൻ അഞ്ച് ദിവസം എടുക്കും. ദുബായിൽ താമസക്കാർക്ക് ഐ.ഡി.എൽ അഞ്ച് മിനിറ്റ് കൊണ്ട് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെബ്‌സൈറ്റിൽ ലഭ്യമാവും. 177 ദിർഹം ആണ് ദുബായിൽ ഐ.ഡി.എലിനായുള്ള തുകയായി ആർ.ടി.എ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നോവേഷൻ ഫീസ് ഇനത്തിൽ 20 ദിർഹം കൂടി നൽകണം. ഇതോടെ ഒറിജിനൽ ഇന്റർനാഷണൽ ലൈസൻസ് ലഭിക്കും. ഡിജിറ്റൽ ലൈസൻസ് യാത്രയിൽ സ്വീകരിക്കില്ലെന്നും ആർ.ടി.എ പറയുന്നു. ഡേയ്‌റാ അല്ലെങ്കിൽ അൽ ബർഷാ എന്നിവിടങ്ങളിലെ ഹാപ്പിനസ് സെന്ററിൽ നിന്ന് ലൈസൻസ് ശേഖരിക്കാം.

Documents required

UAE driving licence

Emirates ID

Passport-size photos

ദുബായിൽ ഐ.ഡി.എൽ. ലഭിക്കണമെങ്കിൽ നോർമൽ ഡെലിവറി ഫീസായി 20 ദർഹം കൂടി നൽകണം. അതേ ദിവസം തന്നെ ലഭിക്കാൻ 35 ദിർഹം അധികം നൽകണം. രണ്ടു മണിക്കൂറിലുള്ളിൽ ലഭിക്കാൻ 50 ദിർഹവും നൽകണം.
ഐ.ഡി.എൽ ഉടമകൾക്ക് ദുബായിൽ െ്രെഡവ് ചെയ്യാൻ കഴിയുമോ?
കഴിയും. ഐ.ഡി.എൽ കൈവശമുള്ള വിസിറ്റ് വിസയിലുള്ളവർക്ക് ദുബായിൽ ലൈറ്റ് വെഹിക്കിൾ അല്ലെങ്കിൽ മോട്ടോർ സൈക്കിൾ ഓടിക്കാൻ സാധിക്കുമെന്ന് ആർ.ടി.എ പറയുന്നു. ട്രാൻസിറ്റ് വിസ ഉടമകൾക്ക് സാധുവായ ഐഡിഎല്ലും ‘ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള അംഗീകാരവും’ ഉണ്ടെങ്കിൽ ദുബായിൽ രജിസ്റ്റർ ചെയ്ത വാഹനം ഓടിക്കാം.

https://www.rta.ae/wps/portal/rta/ae/driver-and-carowner/drivers-licensing/licensing

Comments (0)

Leave a Reply

Your email address will not be published. Required fields are marked *