
വിമാനത്താവളം അടച്ചു: എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി
ദുബായ്: കനത്ത മഴയെ തുടർന്ന് ഓക്ലൻഡ് വിമാനത്താവളം അടച്ചതിനാൽ ദുബായ് വിമാനത്താവളത്തിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലൻഡിലേക്ക് യാത്രചെയ്ത എമിറേറ്റ്സ് വിമാനം 13 മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് കമേഴ്സ്യൽ വിമാന സർവിസാണിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മരണങ്ങളും സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വൈകീട്ടാണ് വിമാനത്താവളം അടക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ, പാതിവഴിയിൽ യാത്ര മതിയാക്കി വെള്ളിയാഴ്ച രാവിലെ 10.30ന് ഓക്‌സലഡിലേക്ക് പുറപ്പെട്ട എമിറേറ്റ്സിന്റെ ഇ.കെ 448 വിമാനം തിരിച്ചിറക്കുകയായിരുന്നു. ഒപ്പം ഞായറാഴ്ച ഓക്ലൻഡിൽനിന്ന് ദുബായിലേക്കുള്ള വിമാനവും റദ്ധാക്കി. എമിറേറ്റ്സിൻറെ ഏറ്റവും ദൈർഘ്യമേറിയ സർവിസുകളിലൊന്നാണിത്. 14,200 കിലോമീറ്റർ ദൂരത്തിലുള്ള ഓക്ലൻഡിലെത്തണമെങ്കിൽ 16 മണിക്കൂർ യാത്ര വേണം. തിങ്കളാഴ്ച പുറപ്പെടേണ്ട ഓക്ലൻഡ് വിമാനം മുടക്കമില്ലാതെ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)