
യുഎഇ : കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; ഭാര്യയ്‌ക്കെതിരെ കേസുമായി യുവാവ് കോടതിയില്‍
കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്ന ഭാര്യയ്‌ക്കെതിരെ കേസുമായി യുവാവ് കോടതിയില്‍. ഭാര്യയുടെ ജീവനാംശമാണെന്ന് പറഞ്ഞ് പണം തിരികെ നല്‍കാന്‍ യുവതി തയാറാകാതായതോടെയാണ് അറബ് യുവാവ് തന്റെ ഭാര്യയ്‌ക്കെതിരെ പരാതിയുമായി കോടതിയിലെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഭാര്യ ആവശ്യപ്പെട്ടത് പ്രകാരം 4,53,000 ദിര്‍ഹം ഗഡുക്കളായി ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും മൂന്ന് മാസത്തിന് ശേഷം പണം തിരികെ നല്‍കാമെന്ന് യുവതി സമ്മതിച്ചതായും യുവാവ് പരാതിയില്‍ പറയുന്നു. എന്നാല്‍, പണം നല്‍കാന്‍ ഭാര്യ വിസമ്മതിച്ചെന്നും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്നും യുവാവ് പറയുന്നു. തന്റെ ഭാര്യയായതിനാല്‍ ഇടപാട് സംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നും പരാതിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിന്റെ എല്ലാ രേഖകളും ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. പണം ലഭിച്ചതായി യുവതി സമ്മതിച്ചെങ്കിലും അത് ഭാര്യാഭര്‍ത്താക്കന്‍ എന്ന നിലയിലാണ് നല്‍കിയതെന്നും ഇത് വായ്പയല്ലെന്നും അവര്‍ അവകാശപ്പെട്ടു.
എല്ലാ കക്ഷികളില്‍ നിന്നും കേട്ട ശേഷം, അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേസുകള്‍ കോടതി വിധി പുറപ്പെടുവിച്ചു. ഭര്‍ത്താവിന്റെ പണം തിരികെ നല്‍കാന്‍ യുവതിയോട് കോടതി ആവശ്യപ്പെട്ടു. ഭര്‍ത്താവില്‍ നിന്ന് കടം വാങ്ങിയ 4,53,000 ദിര്‍ഹം നല്‍കണമെന്നും യുവാവിന്റെ നിയമ ചെലവുകള്‍ വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Comments (0)