തണുത്തുറഞ്ഞ് യുഎഇ - Pravasi Vartha

തണുത്തുറഞ്ഞ് യുഎഇ

യുഎഇയില്‍ ഇന്ന് രാവിലെ താപനിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. റാസല്‍ഖൈമയിലെ ജബല്‍ ജെയ്സില്‍ താപനില 1.9 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കാലാവസ്ഥാ വീഡിയോകള്‍ പങ്കിടുന്ന ഇന്‍സ്റ്റാഗ്രാം പേജായ @storm_ae ന്റെ ഒരു വീഡിയോയില്‍ ജബല്‍ ജെയ്സിലെ ഒരു ജലപ്രവാഹത്തിന്റെ ഉപരിതലത്തില്‍ ഐസ് പാളി രൂപപ്പെട്ടതായി കാണിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്ത പ്രകാരം പുലര്‍ച്ചെ 4.15നാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അതേസമയം, ദുബായില്‍ 12 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി, ഷാര്‍ജയിലെ താപനില 12 ഡിഗ്രി സെല്‍ഷ്യസായിരുന്നു, അബുദാബിയുടെ ചില പ്രദേശങ്ങളില്‍ മെര്‍ക്കുറി 7 ഡിഗ്രി സെല്‍ഷ്യസിനടുത്ത് താഴ്ന്നു.

എന്‍സിഎം പറയുന്നത് പ്രകാരം അബുദാബിയിലെ അല്‍ ഐനിലെ 24.3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് ഉച്ചകഴിഞ്ഞ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. തിങ്കളാഴ്ച വരെ ഈ തണുപ്പ് തുടരുമെന്നും ജനുവരി 31 ചൊവ്വാഴ്ച താപനില ക്രമാനുഗതമായി വര്‍ദ്ധിക്കുമെന്ന് എന്‍സിഎം അറിയിച്ചു.
ശനിയാഴ്ച, യുഎഇയുടെ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്‍സിഎമ്മിന്റെ പ്രവചനമനുസരിച്ച്, യുഎഇയില്‍ ഈ ആഴ്ച ചില സമയങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കും. വ്യാഴാഴ്ച കുറഞ്ഞ മേഘങ്ങളെ പ്രതീക്ഷിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *