Posted By editor Posted On

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഷെഫാകാം; ആകര്‍ഷകമായ ശമ്പളമുണ്ടായിട്ടും ആളെ കിട്ടാനില്ല

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഷെഫാകാന്‍ അവസരം. പോര്‍ച്ചുഗലിലാണ് ക്രിസ്റ്റ്യാനോ ആഡംബര വീട് നിര്‍മിക്കുന്നത്. ഈ വീട്ടിലേക്കാണ് പുതിയ പാചകക്കാരനെ തേടുന്നത്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍നസറിലേക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയത്. കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയതിനാല്‍ പോര്‍ച്ചുഗലില്‍ സ്ഥിരതാമസമാക്കാനാണ് ക്രിസ്റ്റ്യാനോയും കുടുംബവും പദ്ധതിയിടുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
താരത്തിന്റെ പോര്‍ച്ചുഗലിലെ വീട്ടിലേക്ക് പാചകക്കാരനെ തെരയുന്നതായുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ പാചകക്കാരനെ കണ്ടെത്താനായിട്ടില്ലെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വന്‍ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ക്രിസ്റ്റ്യാനോയും ജീവിത പങ്കാളിയും മോഡലുമായ ജോര്‍ജിന റോഡ്രിഗസും മുന്നോട്ടുവെച്ച ആവശ്യങ്ങളാണ് പാചകക്കാരെ കിട്ടാത്തതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോര്‍ച്ചുഗീസ്, അന്താരാഷ്ട്ര വിഭവങ്ങള്‍ പാചകം ചെയ്യാനറിയുന്ന പാചകക്കാരനെയണ് ഇരുവരും തേടിയിരുന്നത്.

ക്രിസ്റ്റ്യാനോയുടെ ഇഷ്ടവിഭവങ്ങളായ കടല്‍ മത്സ്യങ്ങളും സുഷിയും(ജപ്പാനീസ് വിഭവം) പാചകം ചെയ്യുന്നതില്‍ വിദഗ്ധനായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. മാസത്തില്‍ 4500 പൗണ്ട്(ഏകേദശം 4,54,159 ഇന്ത്യന്‍ രൂപ)യാണ് വാഗ്ദാനം ചെയ്തിരുന്നത്. ആരെയും ആകര്‍ഷിക്കുന്ന ശമ്പളം നല്‍കുമെന്നറിഞ്ഞിട്ടും റോണോക്ക് ഇതുവരെയും ഒരു ഷെഫിനെ ലഭിച്ചിട്ടില്ല. അതേസമയം സൗദി ക്ലബ്ബുമായി കരാര്‍ കഴിഞ്ഞാല്‍ താരം നാട്ടിലേക്ക് മടങ്ങുമെന്നും പുതിയ മാളികയില്‍ താമസമാക്കുമെന്നാണ് വരുന്ന വാര്‍ത്തകള്‍. ഈ വര്‍ഷം ജൂണോടെ പുതിയ വീടിന്റെ പണി പൂര്‍ത്തിയാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *