
യുഎഇ: കനത്ത മഴയെ തുടര്‍ന്ന് ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന
മഴ പെയ്യുന്നതോടെ രോഗങ്ങളും വരുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കല്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. മഞ്ഞുകാലത്ത് ഇന്‍ഫ്‌ലുവന്‍സ കേസുകളുടെ വര്‍ദ്ധനവ് നടക്കാറുണ്ടെന്നും എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവാണ് പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ രണ്ട് വര്‍ഷമായി, ആളുകള്‍ മാസ്‌ക് ധരിക്കുകയും അണുബാധ ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും ചെയ്തു, ”അറേബ്യന്‍ റാഞ്ചിലെ ആസ്റ്റര്‍ ക്ലിനിക്കിലെ സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. വേല്‍ ഒമര്‍ അബൂ ഷെരീഫ് പറഞ്ഞു. ”എന്നാല്‍ രാജ്യത്തുടനീളം കനത്ത മഴയും താപനിലയില്‍ ഗണ്യമായ കുറവും ഉള്ളതിനാല്‍, പനിയും അണുബാധയും ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്നു,” ഡോ ഷെരീഫ് പറഞ്ഞു.
മഴ സംബന്ധമായ അസുഖങ്ങളാല്‍, കുട്ടികള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞങ്ങളുടെ ക്ലിനിക്കുകളില്‍, കൂടുതല്‍ കുട്ടികളും പനി, തൊണ്ടവേദന, ജലദോഷം എന്നിവയ്ക്ക് വൈദ്യസഹായം തേടുന്നുണ്ട്’ ഡോ. ഷെരീഫ് പറഞ്ഞു. ”ചിലത് ഇന്‍ഫ്‌ലുവന്‍സ കേസുകളാണെങ്കില്‍, മറ്റുള്ളത് വൈറല്‍ പനിയാണ്. മുതിര്‍ന്നവരുടെ കാര്യവും ഇതുതന്നെയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു, ”ഡോ ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
നമുക്ക് ചുറ്റും ആയിരക്കണക്കിന് വൈറസുകള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്ന 60-80 ശതമാനം കുട്ടികളും വൈറല്‍ അണുബാധകളും ബാക്കിയുള്ളവര്‍ ബാക്ടീരിയ അണുബാധകളും ബാധിച്ചവരാണ്. ‘ഈ സീസണില്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണം, തീവ്രമായ താപനിലയില്‍ പ്രതിരോധ ഉപകരണങ്ങള്‍ ധരിക്കാതെ പുറത്തിറങ്ങരുത്. ഒന്നുങ്കില്‍ മഴ സമയത്ത് പുറത്തിറങ്ങാതിരിക്കുകയോ പുറത്ത് പോകുകയാണെങ്കില്‍ ആവശ്യമായ റെയിന്‍ ഗിയര്‍ ധരിക്കുകയോ വേണം ”ഡോ അല്‍കുബൈസി കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ കാര്യത്തില്‍, രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുകയും കുട്ടികളുടെ ആരോഗ്യം പരിശോധിക്കുകയും അസുഖമുണ്ടെങ്കില്‍ അവരെ സ്‌കൂളില്‍ അയക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.”സ്‌കൂള്‍ ഒഴിവാക്കുന്നത് മറ്റ് കുട്ടികളിലേക്ക് അണുബാധ പടരാതിരിക്കാന്‍ സഹായിക്കും. കൈകള്‍ വൃത്തിയായി സൂക്ഷിക്കാനും പ്രതലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാനും രക്ഷിതാക്കള്‍ കുട്ടികളോട് ആവശ്യപ്പെടുകയും പഠിപ്പിക്കുകയും വേണം,” ഡോ ഷെരീഫ് പറഞ്ഞു.
”പനി, മറ്റ് വൈറല്‍ അണുബാധകള്‍ എന്നിവയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതില്‍ വ്യക്തി ശുചിത്വം നിര്‍ണായക പങ്ക് വഹിക്കുന്നു. രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, മുഖത്തും കണ്ണുകളിലും തൊടാതിരിക്കുക എന്നിവയാണ് അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള ചില ഘട്ടങ്ങള്‍,’ ഡോ. ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
രോഗികളായ വ്യക്തികള്‍ വീട്ടില്‍ തന്നെ തുടരാനും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും മെഡിക്കോസ് അഭ്യര്‍ത്ഥിച്ചു. രോഗത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള സുരക്ഷിതവും കാര്യക്ഷമവുമായ മാര്‍ഗ്ഗമാണ് വാക്‌സിനേഷന്‍.
Comments (0)