
മഴയില്‍ നനഞ്ഞ് കുളിച്ച് യുഎഇ; നിരവധി മേഖലകള്‍ വെള്ളത്തിനടിയിലായി, ഇന്നും മഴയ്ക്ക് സാധ്യത
മഴയില്‍ നനഞ്ഞ് കുളിച്ച് യുഎഇ. രാജ്യത്ത് പെയ്ത കനത്ത മഴയെ തുടര്‍ന്ന് വിവിധ എമിറേറ്റിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. അത് ഗതാഗതത്തെ മന്ദഗതിയിലാക്കി. ചില ഭാഗങ്ങളിലെ റോഡുകള്‍ ഇന്നലെയും അടച്ചു. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളില്‍ ഇന്നലെയും ശക്തമായ മഴ അനുഭവപ്പെട്ടു. ഇതോടെ യുഎഇയില്‍ തണുപ്പും കൂടി. മഴ ദുബായിലും വടക്കന്‍ എമിറേറ്റുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മണിക്കൂറുകള്‍ എടുത്താണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഷാര്‍ജ സുഹൈല്‍, അല്‍ഖോറോസ്, റാസല്‍ഖൈമയിലെ അല്‍ഗായില്‍, ഫുജൈറയിലെ അല്‍ഹന്‍യ, ദുബായിലെ അല്‍ഖവാനീജ്, ഉമ്മുല്‍ഖുവൈനിലെ അല്‍ റാഷിദിയ, അബുദാബിയിലെ മുഷ്‌റിഫ്, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ മഴ ലഭിച്ചത്.
പര്‍വത പ്രദേശങ്ങളില്‍ താപനില 3 ഡിഗ്രി വരെ താഴ്ന്നു. ഇന്നലെ മണിക്കൂറില്‍ 55 കി.മീ വരെ കാറ്റും വീശിയിരുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളിലെ സ്‌കൂളുകള്‍ 2 ദിവസമായി ഓണ്‍ലൈന്‍ ക്ലാസിലേക്കു മാറിയിരുന്നു.
അതേസമയം 2 ദിവസമായി അടച്ച ഗ്ലോബല്‍ വില്ലേജ് ഇന്നലെ തുറന്നെങ്കിലും സന്ദര്‍ശകര്‍ കുറവായിരുന്നു. വാദികള്‍ (തടാകം) നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും പ്രക്ഷുബ്ധമായ കടലില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. യുഎഇയില്‍ ഏതാനും ദിവസമായി പെയ്യുന്ന മഴ ഇന്നു കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്നു വൈകിട്ട് 4 വരെ മഴയുണ്ടാകുമെന്നാണ് സൂചന. അടുത്ത 2 ദിവസം കൂടി തണുപ്പുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഞായറാഴ്ച മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്.
Comments (0)