
ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി നാട്ടില്‍ പരിശീലനം
ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി നാട്ടില്‍ പരിശീലനം ലഭിക്കും. ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ദുബായിലെ രണ്ടു സ്ഥാപനങ്ങളുമായി നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍.എസ്.ഡി.സി) ആണ് ധാരണയായത്. വി.എഫ്.എക്‌സ് ഗ്ലോബല്‍, എഡെക്കോ മിഡിലീസ്റ്റ് എന്നീ സ്ഥാപനങ്ങളുമായാണ് എന്‍.എസ്.ഡി.സി ധാരണപത്രം ഒപ്പുവെച്ചത്. ഗള്‍ഫില്‍ ജോലി തേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ പരിശീലനം നല്‍കുന്ന ട്രെയിനിങ് ഫോര്‍ എമിറേറ്റ്‌സ് ജോബ്‌സ് ആന്‍ഡ് സ്‌കില്‍സ് (തേജസ്) പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
മാനവവിഭവശേഷി രംഗത്തെ കൂടുതല്‍ സ്ഥാപനങ്ങളുമായി ഇത്തരം ധാരണ രൂപപ്പെടുത്തും. ഇന്ത്യയില്‍നിന്ന് ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്കായി നാട്ടിലായിരിക്കും കൂടുതല്‍ പരിശീലന പരിപാടികള്‍. എന്നാല്‍, ഗള്‍ഫില്‍ നിലവില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിക്കുമെന്ന് അഡെക്കോ മിഡിലീസ്റ്റ് കണ്‍ട്രി ഹെഡ് മായങ്ക് പട്ടേല്‍ പറഞ്ഞു.
പദ്ധതി പ്രകാരം യുഎഇയിലെ തൊഴില്‍ മേഖലക്ക് അനുയോജ്യമായവിധം ഉദ്യോഗാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍ പരിശീലനം നല്‍കും. ഇന്ത്യയിലെമ്പാടുമുള്ള എന്‍.എസ്.ഡി.സി കേന്ദ്രങ്ങള്‍ വഴിയാകും ഉദ്യോഗാര്‍ഥികള്‍ക്ക് ഗള്‍ഫിലേക്കുള്ള പരിശീലന പരിപാടികള്‍ നടപ്പാക്കുക. തേജസ് പദ്ധതി കഴിഞ്ഞവര്‍ഷം കേന്ദ്രമന്ത്രി അനുരാഗ് ഠാകുര്‍ ദുബായ് എക്‌സ്‌പോയിലാണ് പ്രഖ്യാപിച്ചത്.
Comments (0)